KeralaLatest

പിഎസ് സി റാങ്ക് ലിസ്റ്റുകൾ അല്പം നീട്ടി നൽകണം ; സന്തോഷ് പണ്ഡിറ്റ്

“Manju”

തിരുവനന്തപുരം : പിണറായി സർക്കാരിന്റെ പിൻ വാതിൽ നിയമനത്തിനെതിരെ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി നടൻ സന്തോഷ് പണ്ഡിറ്റ് . ഫേസ്ബുക്ക് പോസ്റ്റിലാണ് സർക്കാരിന്റെ പിൻ വാതിൽ നിയമങ്ങളെ സന്തോഷ് പണ്ഡിറ്റ് വിമർശിച്ചത് .

കാലാവധി കഴിയുന്ന ലിസ്റ്റുകൾ അടുത്ത ലിസ്റ്റു വരുന്നത് വരേയ്ക്കും നീട്ടണം എന്നും വളരെ കഷ്ടപ്പെട്ട് 5 വർഷമൊക്കെ അദ്ധ്വാനിച്ചു ലിസ്റ്റിൽ കയറിയവരെ പരമാവധി ഒഴിവുള്ള തസ്തികകളിൽ നിയമിക്കണമെന്നും സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

എല്ലാ പി എസ് സി റാങ്ക് ലിസ്റ്റ് ലിസ്റ്റുകളും അല്പം നീട്ടി കൊടുത്തു എന്നത് കൊണ്ട് കേരളത്തിൽ ഭൂമികുലുക്കം ഒന്നും ഉണ്ടാകാൻ പോകുന്നില്ല . പോലീസ് പി എസ് സി ലിസ്റ്റിന്റെ കാര്യത്തിൽ 12 മാസത്തിൽ 8 മാസം അനാവശ്യമായ രീതിയിൽ നഷ്ടപ്പെട്ടു – പണ്ഡിറ്റ് പറയുന്നു

മാത്രമല്ല ഈ സമരങ്ങളിൽ കട്ട സപ്പോർട്ട് നൽകുന്ന പ്രതിപക്ഷം കേരത്തിൽ ഉടനെ ഇലക്ഷൻ വരുന്നത് കൊണ്ടാണോ ഇപ്പോൾ അവരോടൊപ്പം നില്കുന്നത് എന്ന് ചിലരെങ്കിലും സംശയിക്കാം . ഈ വിഷയങ്ങളിൽ അവർ സീരിയസ് ആണെങ്കിൽ ഇനി അടുത്ത ഇലക്ഷനിൽ തങ്ങൾക്ക് അധികാരം കിട്ടിയാൽ ഈ ലിസ്റ്റെല്ലാം കാലാവധി നീട്ടും എന്നും , ഒരിക്കലും പിൻവാതിൽ നിയമനം നടത്തില്ല എന്നുമൊക്കെ പ്രഖ്യാപിക്കുവാൻ ഉള്ള നട്ടെല്ല് കൂടി കാണിക്കണം . എന്നാൽ അവരുടെ കണ്ണീർ സത്യം ആണെന്ന് ഉദ്യോഗാർത്ഥികൾക്ക്‌ ചിന്തിക്കമെന്നും സന്തോഷ് പണ്ഡിറ്റ് കുറിക്കുന്നു.

പി എസ് സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട മുഴുവൻ ഉദ്യോഗാർഥികൾക്കും ജോലി നല്കുവാൻ ലോകത്തെ ഒരു സർക്കാരിനും കഴിയില്ല. എങ്കിലും പിൻവാതിൽ നിയമനം ഒഴിവാക്കി പരമാവധി റാങ്ക് ലിസ്റ്റിൽ ഉള്ളവരെ നിയമിക്കുവാൻ സാധിക്കും – സന്തോഷ് പണ്ഡിറ്റ് പറയുന്നു.

Related Articles

Back to top button