IndiaLatest

ജനുവരി 31 വരെ ചെങ്കോട്ട അടച്ചിടും

“Manju”

Red Fort remain closed ചെങ്കോട്ട ജനുവരി 31 വരെ അടച്ചിടും

ശ്രീജ.എസ്

ചെങ്കോട്ട ജനുവരി 31 വരെ അടച്ചിടും. ഇക്കാര്യം അറിയിച്ചത് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയാണ്. എന്നാല്‍ അടച്ചിടാനുള്ള കാരണം അറിയിച്ചിട്ടില്ല. ചെങ്കോട്ട അടച്ചത് റിപ്പബ്ലിക് ദിനത്തിലെ ട്രാക്ടര്‍ റാലിക്കിടെയുണ്ടായ അക്രമസഭവങ്ങളെ തുടര്‍ന്നാണ്. അക്രമസംഭവങ്ങളില്‍ ഉണ്ടായ കേടുപാടുകള്‍ കണക്കാക്കാനാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

ആദ്യം കോട്ട അടച്ചത് ജനുവരി 19നാണ്. കൂടാതെ പക്ഷിപ്പനി ഭീഷണിയെത്തുടര്‍ന്ന് 22 വരെ അടച്ചിട്ട കോട്ട 26 വരെ റിപ്പബ്ലിക് ദിന ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ക്കായി വീണ്ടും അടച്ചിട്ടു. സമൂഹമാധ്യമങ്ങളില്‍ റെഡ് ഫോര്‍ട്ടിലെ മെറ്റല്‍ ഡിറ്റക്ടറും ടിക്കറ്റ് കൗണ്ടറുമൊക്കെ തകര്‍ക്കപ്പെട്ടിരിക്കുന്ന നിലയിലുള്ള ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ചെങ്കോട്ടയിലെ സുരക്ഷ ശക്തമാക്കിയിയിരുന്നു.

Related Articles

Back to top button