KeralaLatestThiruvananthapuram

വിഷന്‍ @2030 നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ച്‌ നിഷാ ജോസ്

“Manju”

പാലാ : കേരളത്തിന്റെ സമഗ്ര വികസനത്തിന് കേരള കോണ്‍ഗ്രസ് (എം) 2030ല്‍ ലക്ഷ്യമിടുന്ന വികസന പദ്ധതികളിലേക്കും പ്രകടന പത്രികയിലേക്കും നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ച്‌ നിഷാ ജോസ് കെ. മാണി. രംഗത്ത്. കെ.എം.മാണി സെന്റര്‍ ഫോര്‍ ബഡ്ജറ്റ് റിസര്‍ച്ചിന്റെ ചെയര്‍പേഴ്‌സണ്‍ എന്ന നിലയിലാണ് ജനകീയ വികസന പദ്ധതികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചിരിക്കുന്നത്. ഇതിനായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗമത്സരവും, പൊതുജനങ്ങള്‍ക്കായി ഉപന്യാസ രചനാ മത്സരവും സംഘടിപ്പിക്കുന്നുണ്ട്. അന്തര്‍ദേശീയ പ്രബന്ധ അവതരണ മത്സരവുമുണ്ട്. ”അദ്ധ്വാനവര്‍ഗ്ഗത്തിന്റെ ജീവിതത്തില്‍ കൊവിഡ് ഉണ്ടാക്കിയ സ്വാധീനം” എന്നതാണ് വിഷയം. ഫെബ്രുവരി 27 ന് ഓണ്‍ലൈനായാണ് മത്സരം. പ്രബന്ധാവതരണ മത്സരത്തിന് അദ്ധ്യാപകര്‍, ഗവേഷണ വിദ്യാര്‍ത്ഥികള്‍, ഡിഗ്രി, പി.ജി വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ക്ക് പങ്കെടുക്കാം. മലയാളത്തിലും ഇംഗ്ലീഷിലും അവതരിപ്പിക്കാം. രജിസ്‌ട്രേഷന്‍ സൗജന്യമാണ്.

മികച്ച അവതരണത്തിന് 10000 രൂപയും എവര്‍റോളിംഗ് ട്രോഫിയും രണ്ടാംസ്ഥാനത്തിന് 7500 രൂപയും മൂന്നാം സ്ഥാനത്തിന് 5000 രൂപയും സമ്മാനമായി നല്‍കും. വിദേശത്തുള്ളവര്‍ക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ അവതരണം നടത്താം. കേരളത്തിന്റെ വികസനത്തിന് ഒരു മാസ്റ്റര്‍ പ്ലാന്‍ മിഷന്‍ 2030 എന്ന വിഷയത്തിലാണ് ഉപന്യാസ രചനാ മത്സരം. മികച്ച ഉപന്യാസത്തിന് യഥാക്രമം 3000, 2000 കാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്‍കും.

‘കേരളസംസ്ഥാനത്തിന് കെ.എം. മാണിയുടെ സംഭാവനകള്‍’ എന്ന വിഷയത്തിലാണ് പ്രസംഗമത്സരം. എട്ടു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് പങ്കെടുക്കാം. അഞ്ചുമിനിറ്റില്‍ താഴെവരുന്ന പ്രസംഗവീഡിയോ തയ്യാറാക്കി മത്സരാര്‍ത്ഥിയുടെ പേരും വിലാസവും ഫോണ്‍നമ്ബരും സ്‌കൂളിന്റെ പേരും ഉള്‍പ്പെടെ ഫെബ്രുവരി 14 ന് മുമ്ബായി kmmanicbr @gmail.com എന്ന വിലാസത്തില്‍ അയച്ചുകൊടുക്കണം. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ മത്സരിക്കാം. ഫോണ്‍ 9895698364.

Related Articles

Back to top button