IndiaLatestSports

ഈ മെഡല്‍ എന്റെ അച്ഛന്..: ശ്രീജേഷിന്റെ വൈകാരിക ‘വീഡിയോ’ ട്വീറ്റ്

“Manju”

ന്യൂഡല്‍ഹി: ഒളിംപിക്‌സ് ഹോക്കിയില്‍ ചരിത്ര മെഡല്‍ നേട്ടത്തിന് പിന്നാലെ ഗോള്‍കീപ്പറും മലയാളിയുമായ പി.ആര്‍ ശ്രീജേഷിന്റെ ട്വീറ്റ് വൈറലാകുന്നു. ഒളിംപിക്‌സ് മെഡല്‍ അച്ഛന് സമര്‍പ്പിച്ചുകൊണ്ടാണ് കേരളത്തിന് അഭിമാനമായ ശ്രീജേഷിന്റെ ട്വീറ്റ്.
ഈ മെഡല്‍ എന്റെ അച്ഛന്.., എന്റെ ഹീറോ.. ഞാന്‍ ഇന്നിവിടെ നില്‍ക്കുന്നതിന് കാരണം എന്റെ അച്ഛനാണ്.. ശ്രീജേഷ് ട്വിറ്ററില്‍ കുറിച്ചു. മെഡല്‍ നേട്ടം ടീവിയിലൂടെ ലൈവായി കണ്ടുള്ള വീട്ടിലെ ആഘോഷത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ശ്രീജേഷിന്റെ ട്വീറ്റ്.25 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അച്ഛന്‍ ഉള്‍പ്പെടെ കുടുംബം ചരിത്ര നിമിഷം ആഘോഷിക്കുന്നത് കാണാം.

വെങ്കല മെഡലിനായുള്ള പോരാട്ടത്തില്‍ ജര്‍മ്മനിയെ 5-4 ന് തകര്‍ത്താണ് 41 വര്‍ഷം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഇന്ത്യ ഹോക്കി മെഡല്‍ ചൂടിയതത്. മെഡല്‍ കഴുത്തില്‍ അണിഞ്ഞുകൊണ്ട് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച്‌ ‘ഇതിന് ഉപ്പിന്റെ രുചിയാണ്, അതേ ഞാന്‍ ഓര്‍ക്കുന്നു, ഇതെന്റെ വിയര്‍പ്പാണ്, കഴിഞ്ഞ 21 വര്‍ഷത്തെ’ എന്ന് അദേഹം ട്വിറ്ററില്‍ കുറിച്ചിരുന്നു.

Related Articles

Back to top button