InternationalLatest

കുച്ചിപ്പുഡി‍യുമായി ഋഷി സുനകിന്‍റെ മകള്‍

“Manju”

ന്യൂദല്‍ഹി: അടിമുടി ഭാരതീയനാണെന്നറിയിച്ചിട്ടും പ്രധാനമന്ത്രി പദത്തിലേക്ക് ബ്രിട്ടീഷുകാര്‍ അവരോധിച്ച അസാമാന്യ വ്യക്തിത്വമാണ് ഋഷി സുനക് . നേരത്തെ ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന ഋഷി സുനക് ഭഗവദ് ഗീതയില്‍ തൊട്ടാണ് സത്യപ്രതിജ്ഞ എടുത്തത്.

ഹരേകൃഷ്ണ പ്രസ്ഥാനത്തിന്‍റെ ഭാഗമായി ലണ്ടനിലുള്ള ഇസ്കോണ്‍ ക്ഷേത്രത്തില്‍ ഭാര്യയുമായി സന്ദര്‍ശിച്ച്‌ പശുക്കളെ ഊട്ടിയതിന്‍റെ ഓര്‍മ്മകള്‍ ഈയിടെയാണ് ഋഷി സുനക് ഇസ്കോണിനയച്ച കത്തിലൂടെ വെളിപ്പെടുത്തിയത്. മനസ്സിന് അങ്ങേയറ്റം ഊര്‍ജ്ജം പകര്‍ന്ന അനുഭവമായിരുന്നു അതെന്നും പല പ്രതിസന്ധി ഘട്ടങ്ങളിലും ഇസ്കോണ്‍ ഡയറ്കടര്‍ നല്‍കിയ ഭഗവദ്ഗീതയിലെ ചില വരികള്‍ തുണയാകാറുണ്ടെന്നും ഋഷി സുനക് കത്തില്‍ പറഞ്ഞിരുന്നു.

ഇപ്പോഴിതാ മകളുടെ കുച്ചിപ്പുടി നൃത്തപരിപാടിയിലൂടെ വീണ്ടും ഋഷി സുനകിന്‍റെ ഭാരതീയ പാരമ്പര്യത്തോടുള്ള അടുപ്പം പുറത്തുവന്നിരിക്കുന്നു. അടിമുടി ഭാരതീയനാണെന്നറിയിച്ച പ്രധാനമന്ത്രി ഋഷി സുനകിന്‍റെ മകള്‍ അനുഷ്ക സുനകിന്‍റെ കുച്ചിപ്പുടി നൃത്തപരിപാടി ഋഷി സുനകിന്റെ ഭാരതീയ പാരമ്ബര്യത്തോടുള്ള കൂറിന്റെ മറ്റൊരു ഉദാഹരണം മാത്രം. ലണ്ടന്‍ ഡാന്‍സ് ഫെസ്റ്റിവലിലാണ് മറ്റ് കുട്ടികളോടൊപ്പം അനുഷ്ക സുനകും കുച്ചിപ്പുടി അവതരിപ്പിച്ചത്.
നാലിനും 85നും ഇടയില്‍ പ്രായമുള്ള 100 ഓളം കലാകാരികളും കലാകാരന്മാരും പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഋഷി സുനകിന്റെ അച്ഛനമ്മമാരോടൊപ്പം ഋഷി സുനകിന്റെ ഭാര്യ അക്ഷത മൂര്‍ത്തിയും പരിപാടി കാണാനെത്തിയിരുന്നു. പ്രധാനമന്ത്രിയായെങ്കിലും പതിവുകള്‍ തെറ്റിച്ച്‌ 100 മുറികളുള്ള പ്രധാനമന്ത്രിയുടെ വസതിയില്‍ താമസിക്കാതെ 10 ഡൗണിംഗ് സ്ട്രീറ്റിന് മുകളിലുള്ള ഒരു ചെറിയ ഫ്ളാറ്റിലാണ് താമസിച്ച്‌ ഋഷി സുനക് സാമ്പത്തികമാന്ദ്യത്തില്‍ നട്ടം തിരിയുന്ന ബ്രിട്ടന് പ്രചോദനം പകര്‍ന്നിരുന്നു.
കഴിഞ്ഞ 200 വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് 42 കാരനായ ഋഷി സുനക് . ആദ്യത്തെ ഹിന്ദു പ്രധാനമന്ത്രിയായ ഋഷി സുനകിന്റെ ഡെസ്കിനെ അലങ്കരിച്ചിരിക്കുന്നത് ഗണപതിയുടെ ചെറിയ പ്രതിമ.

Related Articles

Back to top button