IndiaKeralaLatest

ദലിത്​ യുവാവിനെ മര്‍ദിച്ച്‌​ ദേഹത്ത്​ മൂത്രമൊഴിച്ചു

“Manju”

‍ പുതുക്കോട്ട: തമിഴ്​നാട്ടില്‍ ദലിത്​ യുവാവിനെ മര്‍ദിച്ചശേഷം ദേഹത്ത്​ മൂത്രം ഒഴിച്ച നാലുപേര്‍ പിടിയില്‍. പുതുക്കോട്ടയിലാണ്​ സംഭവം. ജാതിപ്പേര്​ വിളിച്ച്‌​ അധിക്ഷേപിച്ചത്​ എതിര്‍ത്തതിനാണ്​ മര്‍ദിച്ചതെന്ന്​ 18കാരന്‍ പൊലീസില്‍ പറഞ്ഞു. തനിക്കൊണ്ടന്‍ ഗ്രാമത്തില്‍ മീന്‍ പിടിക്കുന്നതിനിടെ പ്രതികളിലൊരാളായ പ്രദീപും 18കാരനും തമ്മില്‍ വാക്കേറ്റമുണ്ടാകുകയായിരുന്നു.
തുടര്‍ന്ന്​ പ്രദീപ്​ ജാതിപ്പേരിനൊപ്പം മോശം വാക്കുകള്‍ യുവാവിന്​ നേരെ ഉപയോഗിച്ചു. ഇത്​ 18കാരന്‍ എതിര്‍ത്തു. പിന്നീട്​, പ്രദീപും മറ്റു മൂന്നുപേരും കാറിലെത്തി യുവാവിനെ ആളൊഴിഞ്ഞ സ്​ഥ​ലത്തെത്തിച്ച്‌​ മര്‍ദിക്കുകയായിരുന്നു. ദേഹത്ത്​ പ്രതികള്‍ മൂത്രമൊഴിക്കുകയും ചെയ്​തു.  എസ്​.സി/എസ്​.ടി നിയമപ്രകാരവും മറ്റു വകുപ്പുകള്‍ ചുമത്തിയുമാണ്​ കേസെടുത്തത്​. പ്രദീപ്​ ഉള്‍പ്പെടെ നാലുപേരെ അറസ്റ്റ്​ ചെയ്​തതായി പൊലീസ്​ പറഞ്ഞു.

Related Articles

Back to top button