IndiaInternationalLatest

ഫോബ്‌സ് മിഡിൽ ഈസ്റ്റ് പട്ടിക പിടിച്ചടക്കി മലയാളികൾ : ആദ്യ പതിനഞ്ചിൽ പത്തും മലയാളി വ്യവസായികൾ

“Manju”

ആദ്യ പതിനഞ്ചിൽ പത്തും മലയാളി വ്യവസായികൾ

ന്യൂഡൽഹി : ഫോബ്‌സ് മിഡിൽ ഈസ്റ്റ് പട്ടിക പിടിച്ചടക്കി മലയാളി വ്യവസായികൾ. ആദ്യ പതിനഞ്ച് സ്ഥാനങ്ങളിൽ പത്തും മലയാളികൾക്കാണ്. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫലി, സണ്ണിവർക്കി (ജെംസ് ഗ്രൂപ്), രവി പിള്ള (ആർപി ഗ്രൂപ്), ഡോ.ഷംസീർ വയലിൽ (വിപിഎസ് ഹെൽത്ത് കെയർ), കെ.പി.ബഷീർ ( വെസ്‌റ്റേൺ ഇന്റർനാഷനൽ), പി.എൻ.സി. മേനോൻ (ശോഭ ഗ്രൂപ്), തുമ്പെ മൊയ്തീൻ (തുമ്പെ ഗ്രൂപ്), അദീബ് അഹമ്മദ് (ലുലു ഫിനാൻഷ്യൽ ഹോൾഡിങ്‌സ്), ഫൈസൽ കൊട്ടിക്കൊള്ളാൻ (കെഫ് ഹോൾഡിങ്‌സ്), രമേഷ് രാമകൃഷ്ണൻ (ട്രാൻസ് വേൾഡ് ഗ്രൂപ്) എന്നീ വ്യവസായ പ്രമുഖരാണ് പട്ടികയിൽ ഇടം നേടിയത്.

പട്ടികയിലെ ആദ്യ 25ൽ സിദ്ദിഖ് അഹമ്മദ് (എറാം ഗ്രൂപ്), ഷംലാൽ അഹമ്മദ് (മലബാർ ഗോൾഡ്), അനിൽ ജി.പിള്ള(എയറോലിങ്ക് ഗ്രൂപ്), ലാലു സാമുവൽ (കിങ്സ്റ്റൺ ഹോൾഡിങ്‌സ്) എന്നിവരും ഉൾപ്പെടുന്നു. പട്ടികയിലെ 30 പ്രമുഖരും യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്നവരാണ് മിഡിൽ ഈസ്റ്റിലെ ഇന്ത്യൻ വ്യവസായികളിൽ എട്ട് ശതകോടീശ്വരന്മാരാണുള്ളത്.

Related Articles

Back to top button