KeralaLatestMalappuram

മതപരിവർത്തനം ചെയ്യപ്പെട്ട പട്ടികവർഗ്ഗകാർക്കുള്ള ആനുകൂല്യം നിർത്തലാക്കണമെന്ന് വനവാസി അവകാശ സംരക്ഷണ സമിതി, മലവേട്ടുവ മഹാസഭ.

“Manju”

അനൂപ് എം സി

കാസർഗോഡ് – മതപരിവർത്തനം ചെയ്യപ്പെട്ട പട്ടികവർഗ്ഗകാർക്കുള്ള ആനുകൂല്യം നിർത്തലാക്കണമെന്ന് വനവാസി അവകാശ സംരക്ഷണ സമിതി, മലവേട്ടുവ മഹാസഭ എന്നിവർ ആവശ്യപ്പെട്ടു.  ഭരണഘടന ഷെഡ്യൂൾ 2 (2 എ) നിലനിൽക്കെ തന്നെ വനവാസി മതവും ആചാരങ്ങളും ഉപേക്ഷിച്ച് ക്രിസ്തീയ, മുസ്ലീം മതങ്ങളിൽ ചേരുന്നവർ പട്ടികവർഗ്ഗത്തിൽ ഉൾപ്പെടാൻ അർഹരല്ലെന്ന് ജോയിൻ്റ് പാർലമെൻ്റ് കമ്മറ്റിയുടെ 1969-നവംബർ -17 ലെ നിർദ്ദേശം ഇന്ദിരാഗാന്ധി സർക്കാർ തള്ളിയിരുന്നു. 2009 ൽ രാഷ്ട്രപതിക്ക് വീണ്ടും പരിഗണന നൽകിയെങ്കിലും ഫലമുണ്ടായില്ല. എന്നാലിപ്പോൾ പാർലമെൻറ് പരിഗണനയ്ക്ക് എത്തിയ ഈ നിർദ്ദേശം സർക്കാർ പരിഗണിച്ച് നിയമമാക്കി വനവാസികളുടെ മേലുള്ള ക്രിസ്ത്യൻ, മുസ്ലീം മത ചൂഷണം അവസാനിപ്പിക്കണമെന്ന് വനവാസി അവകാശ സംരക്ഷണ സമിതിയും, മലവേട്ടുവ മഹാസഭയും ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് ജില്ല കലക്ടർ മുഖേന രാഷ്ട്രപതി,പ്രധാനമന്ത്രി, എന്നിവർക്ക് കേരള വനവാസി വികാസ കേന്ദ്രം സംസ്ഥാന സഹ സംഘടന സെക്രട്ടറി ശ്രീ നാരായണൻ രാജപുരം,വനവാസി അവകാശ സംരക്ഷണ സമിതി ജില്ല കൺവീനർ ഷിബു പാണത്തൂർ, മലവേട്ടുവ മഹാസഭ ജില്ല സെക്രട്ടറി പി.കെ.രാഘവൻ, പ്രസിഡണ്ട്, എം ഭാസ്കരൻ എന്നിവരുടെ നേതൃത്വത്തിൽ നിവേദനം നൽകി.

Related Articles

Back to top button