InternationalLatest

അമ്മയുടെ മൃതദേഹം പത്ത് വര്‍ഷത്തോളം ഫ്രീസറില്‍ ഒളിപ്പിച്ച്‌ മകള്‍

“Manju”

അമ്മയുടെ മൃതദേഹം മകള്‍ 10 വര്‍ഷത്തോളം ഫ്രീസറിലാക്കി വീടിനകത്ത് സൂക്ഷിച്ചു ;  കാരണം വിചിത്രം | dead body|mother|freezer

ശ്രീജ.എസ്

മാതാവിന്റെ മൃതദേഹം പത്ത് വര്‍ഷത്തോളം ഫ്രീസറിലാക്കി വീട്ടിനകത്ത് സൂക്ഷിച്ച്‌ മകള്‍. ജപ്പാനിലാണ് സംഭവം . അറുപതുകാരിയായ അമ്മയുടെ മരണം പുറംലോകത്തെ അറിയിച്ചാല്‍ വീടൊഴിഞ്ഞ് കൊടുക്കേണ്ടി വരുമെന്ന ഭയമായിരുന്നു ഈ ക്രൂര കൃത്യത്തിന് ആ മകളെ പ്രേരിപ്പിച്ചത്. അമ്മയുടെ പേരില്‍ ഏതാനും വര്‍ഷത്തേക്കായി ലീസിനെടുത്ത അപ്പാര്‍ട്ട്‌മെന്റായിരുന്നു ഇവരുടേത്.

അമ്മ മരിച്ചുവെന്നറിഞ്ഞാല്‍ ഉടമസ്ഥര്‍ തന്നെ അവിടെ നിന്ന് പുറത്താക്കുമെന്ന് മകള്‍ യൂമി യോഷിനോ ആശങ്കപ്പെട്ടിരുന്നുവത്രേ. ഇതിനെ തുടര്‍ന്ന് അമ്മയുടെ മരണം രഹസ്യമാക്കി വയ്ക്കാന്‍ യൂമി തീരുമാനിക്കുകയായിരുന്നു. അങ്ങനെ ഒരു ഫ്രീസറില്‍ മൃതദേഹമാക്കി, അത് വീട്ടിനകത്ത് ആരും അറിയാത്ത വിധമൊരിടത്ത് സൂക്ഷിച്ചു.

സംഭവശേഷം പത്ത് വര്‍ഷം കടന്നുപോയി. എന്നാല്‍ വീട്ടുവാടക കൊടുക്കാന്‍ വഴിയില്ലാതായതോടെ നാല്‍പത്തിയെട്ടുകാരിയായ യൂമിക്ക് അവിടെ നിന്നിറങ്ങേണ്ടി വന്നു. തുടര്‍ന്ന് വീട്ടുമടമസ്ഥര്‍ വീട് വൃത്തിയാക്കാനായി ഏര്‍പ്പെടുത്തിയ തൂപ്പുകാരാണ് ഫ്രീസറും മൃതദേഹവും കണ്ടത്. ഇതേ തുടര്‍ന്ന് പൊലീസ് യൂമിയെ അറസ്റ്റ് ചെയ്തു.

മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് വിധേയമാക്കിയെങ്കിലും മരണകാരണമോ മരണത്തിന്റെ കൃത്യമായ സമയമോ ഒന്നും അധികൃതര്‍ക്ക് കണ്ടെത്താനായിട്ടില്ല. ഇനി യൂമിയെ വിശദമായ ചോദ്യം ചെയ്യലിന് വിധേയയാക്കുമെന്നാണ് പൊലീസ് അറിയിക്കുന്നത്. യൂമിയുടെ മാനസിക നിലയും പരിശോധിക്കപ്പെടെണ്ട തുണ്ട് .വിചിത്രമായ സംഭവം പുറത്തറിഞ്ഞതോടുകൂടി യൂമിയുടെ അയല്‍വാസികളും മറ്റുമെല്ലാം ഭയന്ന അവസ്ഥയിലാണുള്ളത്.

Related Articles

Back to top button