തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മുദ്രപത്ര ഇടപാടുകള്‍ക്കും ഫെബ്രുവരി ഒന്നു മുതല്‍ ഇ സ്റ്റാമ്പിംഗ് സംവിധാനം ഉപയോഗിക്കാന്‍ ഉത്തരവ്. നിലവില്‍ ഒരു ലക്ഷം രൂപയ്ക്ക് മുകളില്‍ മുദ്രവിലയുള്ള ഇടപാടുകള്‍ക്ക് മാത്രമായിരുന്നു ഇ സ്റ്റാമ്പിംഗ് സംവിധാനം ഉപയോഗിച്ചിരുന്നത്.
ഇതോടെ തിങ്കളാഴ്ച മുതല്‍ ഒരു ലക്ഷം രൂപയില്‍ താഴെയുള്ള ഇടപാടുകള്‍ക്കും ഇ സ്റ്റാമ്പിംഗ് സംവിധാനമാകും ഉപയോഗിക്കുക.