InternationalLatest

കൊവിഡ് കേസുകളില്‍ അപ്രതീക്ഷിത വര്‍ദ്ധനവ്

“Manju”

വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ദ്ധനവ്. കൊവിഡ് ഡെല്‍റ്റ വകഭേദം അതിവേഗത്തില്‍ പടര്‍ന്ന് പിടിക്കുന്നത് മൂലം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ഐസിയു കിടക്കകള്‍ തികയാതെ വരുമെന്ന് ആശങ്ക.
കൊളറാഡോ, മിനിസോട്ട, മിഷിഗണ്‍ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ഐസിയു കിടക്കകള്‍ ഉപയോഗിക്കപ്പെടുന്നത്. മിഷിഗണിലാണ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. രാജ്യത്ത് വാക്സിനേഷന്‍ കൂടുതല്‍ വേഗത്തിലാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും അമേരിക്കന്‍ ആരോഗ്യ വകുപ്പ് അറിയിച്ചു.
യൂറോപ്പിലും കൊവിഡ് കേസുകളുടെ എണ്ണം കുതിച്ചുയരുകയാണ്. ജര്‍മ്മനിയില്‍ കഴിഞ്ഞ ദിവസം 30,643 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. യൂറോപ്പില്‍ ചുരുങ്ങിയ സമയം കൊണ്ട് 20 ലക്ഷത്തോളം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായാണ് വിവരം. 27,000 ത്തോളം പേരാണ് മരിച്ചിരിക്കുന്നത്.

Related Articles

Back to top button