InternationalLatest

വിസ്‌ക്കി ലേലത്തില്‍ വിറ്റത് വമ്പന്‍ തുകയ്ക്ക്

“Manju”

72 വര്‍ഷം പഴക്കമുള്ള വിസ്‌ക്കി ലേലത്തില്‍ വിറ്റ് പോയത് വമ്പന്‍ തുകയ്ക്ക് |  auction|sold|whiskey

ശ്രീജ.എസ്

ഹോങ്കോംഗ് : 72 വര്‍ഷം പഴക്കമുള്ള വിസ്‌ക്കി ലേലത്തില്‍ വിറ്റ് പോയത് വമ്പന്‍ തുകയ്ക്ക്. ഹോങ്കോംഗിലാണ് ഗ്ലന്‍ ഗ്രാന്റ് സിംഗിള്‍ മാള്‍ട്ട് സ്‌കോച്ച്‌ വിസ്‌ക്കിയ്ക്ക് വേണ്ടി വാശിയേറിയ ലേലം വിളി നടന്നത്. അവസാനം 54,000 യുഎസ് ഡോളര്‍ അഥവാ ഇന്ത്യന്‍ രൂപ 40 ലക്ഷത്തിനടുത്തുള്ള തുകയ്ക്കാണ് കുപ്പി വിറ്റ് പോയത്. ബോട്ട്‌ലര്‍ ഗോര്‍ഡന്‍ ആന്‍ഡ് മക്‌ഫെയ്ല്‍ 1948ല്‍ നിര്‍മ്മിച്ച ഗ്ലെന്‍ ഗ്രാന്റ് സിംഗിള്‍ മാള്‍ട്ട് വിസ്‌ക്കിയായിരുന്നു ഇത്.

290 കുപ്പികളാണ് കമ്പനി നിര്‍മ്മിച്ചിട്ടുള്ളത്. അതില്‍ എണ്‍പത്തിയെട്ടാമത്തെ കുപ്പിയാണ് ബോണ്‍ഹാംസ് ലേലത്തിന് വെച്ചത്. 38,000 മുതല്‍ 49,000 യുഎസ് ഡോളര്‍ വരെയാണ് ലേലത്തിന് മുമ്പ് കുപ്പിയ്ക്ക് വില പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ 54,300 യുഎസ് ഡോളറിനാണ് 72 വര്‍ഷം പഴക്കമുള്ള ഗ്ലെന്‍ ഗ്രാന്റ് സിംഗിള്‍ മാള്‍ട്ട് വിസ്‌ക്കി വിറ്റു പോയത്.

 

Related Articles

Back to top button