IndiaLatest

മാറ്റിവെയ്‌ക്കേണ്ട ഹൃദയവുമായി മെട്രോ ട്രെയിന്‍

“Manju”

ഹൃദയം സഞ്ചരിച്ചത് മെട്രോ ട്രെയിനിൽ; ശസ്ത്രക്രിയ സംഘത്തെ എത്തിച്ച് ഹൈദരാബാദ് മെട്രോ

ശ്രീജ.എസ്

ഹൈദരാബാദ്: ഹൃദയം മാറ്റിവെയ്ക്കലിന് യാത്രാസൌകര്യമൊരുക്കി ഹൈദരാബാദ് മെട്രോ ട്രെയിന്‍ സര്‍വ്വീസ്. മാറ്റിവെയ്‌ക്കേണ്ട ഹൃദയവും ശസ്ത്രക്രിയ സംഘത്തേയുമാണ് റോഡിലെ തിരക്കുകള്‍ പരിഗണിച്ച്‌ മെട്രോ ട്രെയിനില്‍ എത്തിച്ചത്. ഹൈദരാബാദിലെ നാഗോളില്‍ നിന്നും ജൂബിലി ഹില്ലിലേക്കാണ് ഹൃദയം എത്തിച്ചത്. 21 കിലോമീറ്റര്‍ ദൂരം അരമണിക്കൂറിലാണ് ട്രെയിന്‍ പിന്നിട്ടത്. വൈകിട്ട് 4.40നാണ് ട്രെയിന്‍ യാത്ര തുടങ്ങിയത്. 5.10ന് ട്രെയിന്‍ അപ്പോളോ ആശുപത്രിക്ക് സമീപമുള്ള സ്റ്റേഷനിലെത്തി. അവിടെനിന്നും ആംബുലന്‍സില്‍ സംഘം ആശുപത്രിയിലേക്ക് ഹൃദയം എത്തിച്ചു.

ഹൈദരാബാദിലെ കാമിനേനി ആശുപത്രിയില്‍ നിന്നാണ് ഹൃദയം പുറത്തെടുത്തത്. മസ്തിഷ്ക മരണം സംഭവിച്ച വ്യക്തിയുടെ ഹൃദയമാണ് മറ്റൊരു രോഗിയ്ക്കായി ഉപയോഗപ്പെടുത്തിയത്. അപ്പോളോ ആശുപത്രിയിലാണ് ഹൃദയ ശസ്ത്രക്രിയ നടത്തിയത്.തിരക്കേറിയ റോഡിലൂടെ ആംബുലന്‍സ് സമയത്ത് എത്തില്ലെന്ന തിരിച്ചറിവാണ് മെട്രോ ട്രെയിനെന്ന ആശയത്തിലേക്ക് പോലീസിനെ എത്തിച്ചത്. സന്ദേശം ലഭിച്ചയുടന്‍ ഡോക്ടര്‍മാരുടെ സംഘത്തെ എത്തിക്കാനായി മാത്രം ഒരു ഭാഗത്തേക്ക് മെട്രോ ട്രെയിന്‍ ഓടിക്കുകയായിരുന്നു. ഒരു ഭാഗത്തെ മെട്രോ സര്‍വ്വീസിലെ യാത്രക്കാരെ ഒഴിവാക്കി പ്രത്യേക ട്രെയിനാണ് ഓടിച്ചത്. ഹൃദയ ശസ്ത്രക്രിയക്ക് സഹായം നല്‍കാനായതിന്റെ സന്തോഷം മെട്രോ എം.ഡി എന്‍.വി.എസ്.റെഡ്ഡി പങ്കുവെച്ചു.

Related Articles

Back to top button