IndiaLatest

ജഗന്‍മോഹന്‍ റെഡ്ഡി പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും

“Manju”

ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗന്‍മോഹന്‍ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 നാണ് സുപ്രധാന കൂടിക്കാഴ്ച. സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യും. പ്രസിഡന്റ് ദ്രൗപതി മുര്‍മു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധന്‍ഖര്‍ എന്നിവരുമായും ജഗന്‍ മോഹന്‍ റെഡ്ഡി കൂടിക്കാഴ്ച നടത്തുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജഗന്‍മോഹന്‍ റെഡ്ഡി മോദിയെ കാണുന്നത്. പോളവാരം പദ്ധതിക്കുള്ള ധനസഹായമാണ് യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. കൂടാതെ കുടിയൊഴിപ്പിക്കപ്പെട്ട കുടുംബങ്ങള്‍ക്കായി ‘ആര്‍ ആന്‍ഡ് ആര്‍’ പാക്കേജ് ആവശ്യപ്പെടും. ധനമന്ത്രി നിര്‍മല സീതാരാമന്‍, ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരുമായും മുഖ്യമന്ത്രി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും.

Related Articles

Back to top button