InternationalLatest

പാകിസ്താന് ചൈന നൽകിയത് അംഗീകാരമില്ലാത്ത വാക്സിൻ

“Manju”

ഇസ്ലാമാബാദ് : ഒപ്പം നടന്ന പാകിസ്താന് ചൈന നൽകിയത് അംഗീകാരമില്ലാത്ത വാക്സിൻ . കൃത്യമായ പരീക്ഷണങ്ങൾ പോലും നടത്താതെ അഞ്ചുലക്ഷം ഡോസ് വാക്സിനുകളാണ് ചൈന പാകിസ്താന് നൽകിയത് .

സിനോഫാം വാക്‌സിനാണ് പാകിസ്താന് നൽകുമെന്ന് ചൈന പറഞ്ഞിരുന്നത്. 11ലക്ഷം ഡോസ് വാക്സിനാണ് പാകിസ്താൻ ആവശ്യപ്പെട്ടത്. ആദ്യം അഞ്ച് ലക്ഷം ഡോസ് നൽകാമെന്നും ബാക്കി പിന്നീട് പരിഗണിക്കാമെന്നുമായിരുന്നു ചൈന നൽകിയ വാക്ക് . ഇത് ഇമ്രാൻ സർക്കാർ വിശ്വാസത്തിലെടുത്തു. ചൈന വാക്സിൻ കൈമാറുമെന്ന് ഉറപ്പുനൽകിയതായി പാക് വിദേശകാര്യമന്ത്രി ഷാ മെഹമൂദ് ഖുറേഷി പറയുകയും ചെയ്തു.

കാരണം രാജ്യത്ത് അരലക്ഷത്തിലധികം കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇതിൽ 11,000 പേർ മരിച്ചു, എന്നാൽ ഇത് ഔദ്യോഗിക കണക്കുകൾ മാത്രമാണെന്നും യഥാർത്ഥ കണക്ക് ഇതിന്റെ ഇരട്ടി വരുമെന്നും റിപ്പോർട്ടുണ്ട് . ഈ സാഹചര്യത്തിലാണ് ചൈനയുടെ വാക്സിൻ ഉപയോഗിക്കാൻ പാകിസ്താൻ നിർബന്ധിതമായത് . മാത്രമല്ല സാമ്പത്തികമായി തകർന്ന് തരിപ്പണമായ പാകിസ്താന് മറ്റുരാജ്യങ്ങളിൽ നിന്ന് പണംകൊടുത്ത് വാക്സിൻ വാങ്ങുന്നതിനുളള കഴിവില്ല. വാക്സിൻ കുറഞ്ഞ താപനിലയിൽ സൂക്ഷിക്കാനുളള സാങ്കേതികവിദ്യയും ഈ രാജ്യത്തില്ല.

രണ്ട് മുതൽ എട്ടുഡിഗ്രി സെൽഷ്യസിൽ സൂക്ഷിക്കാൻ കഴിയുന്ന ചൈനീസ് വാക്സിൻ മാത്രമാണ് പാകിസ്താന് ഇപ്പോൾ ആശ്രയിക്കാൻ കഴിയുന്നത്. മറ്റ് വാക്സിനുകൾ -70 ഡിഗ്രി സെൽഷ്യസിലാണ് സൂക്ഷിക്കേണ്ടത്.

എന്നാൽ ചൈനയുടെ വാക്സിന്റെ കാര്യത്തിൽ പാകിസ്താനിലെ ആരോഗ്യപ്രവർത്തകർക്ക് ആശങ്കയുണ്ട്. ശരിയായ രീതിയിൽ പരീക്ഷണം നടത്താത്ത അഗീകാരമില്ലാത്ത വാക്സിനാണ് ചൈന പാകിസ്താന് നൽകുന്നതെന്നതാണ് കാരണം. മാത്രമല്ല ചൈനീസ് വാക്സിൻ ദരിദ്രരായ പാകിസ്താൻ പോലെയുള്ള രാജ്യത്തിനു അനുയോജ്യമാണെന്ന്  കൊറോണ ചികിത്സയിൽ വിദഗ്ധരായ ചൈനീസ് ഡോക്ടർമാരുടെ അഭിപ്രായം .

ചൈനീസ് വാക്സിൻ എത്രത്തോളം ഫലപ്രദമാകുമെന്ന് ചില ഡോക്ടർമാർ തന്നെ ചോദ്യം ഉന്നയിക്കുന്നു . മറ്റ് വാക്‌സിനുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് സുതാര്യതയില്ലെന്നും പാക് ആരോഗ്യ വിദഗ്ധർ പറഞ്ഞു.

Related Articles

Back to top button