IndiaLatest

റിഫൈനറിയില്‍ തീപിടുത്തം; മൂന്നു മരണം

“Manju”

കൊല്‍ക്കത്ത: ബംഗാളിലെ ഹാല്‍ദിയയിലെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ റിഫൈനറിയില്‍ വന്‍ തീപിടുത്തം. അപകടത്തില്‍ മൂന്നുപേര്‍ വെന്തു മരിച്ചു. നാല്‍പ്പതിലധികം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. പരുക്കേറ്റ 37 പേരെ കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍ ഏഴുപേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണയ്ക്കാന്‍ സാധിച്ചത്. ഷട്ട്ഡൗണുമായി ബന്ധപ്പെട്ട ജോലികള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്ന് ഐഒസി അറിയിച്ചു. സംഭവത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ദുഃഖം രേഖപ്പെടുത്തി.

Related Articles

Back to top button