LatestThiruvananthapuram

ഗ്രാമീണ മേഖലകളില്‍ മികച്ച റോഡ് ഗതാഗതം ഉറപ്പാക്കും

“Manju”

തിരുവനന്തപുരം: ഗ്രാമീണ മേഖലകളില്‍ മികച്ച റോഡ് ഗതാഗതം ഉണ്ടാകണമെന്നതാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ്. കേരളത്തിലെ മുഴുവന്‍ നിയോജകമണ്ഡലങ്ങളിലും നേരിട്ടെത്തി വികസനപ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുമെന്നും മന്ത്രി പറഞ്ഞു.

പാറശ്ശാലമണ്ഡലത്തില്‍ 13 കോടി 70 ലക്ഷം രൂപ വിനിയോഗിച്ച്‌ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ നിലമാമൂട് അഞ്ചുമരംകാല, പാലിയോട് മണ്ണാംകോണം, കരിക്കറത്തലമൈലച്ചല്‍ എന്നീ റോഡുകളുടെയും മൂന്ന് കോടി രൂപ ചെലവില്‍ നവീകരിച്ച കണ്ടംതിട്ട നിരപ്പില്‍കാല ആടുവള്ളിപന്ത റോഡുകളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തില്‍ വീതി കൂട്ടിയാണ് നവീകരിച്ചിരിക്കുന്നത്. എം.എല്‍.എ മാര്‍ മുന്നോട്ടുവെയ്ക്കുന്ന പദ്ധതികള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും മന്ത്രി പറഞ്ഞു. പാറശ്ശാല നിയോജകമണ്ഡലത്തിലെ ഉള്‍നാടന്‍ ഗ്രാമീണ മേഖലകളെ പ്രധാന റോഡുകളുമായി ബന്ധിപ്പിക്കുന്ന റോഡുകളും, മലയോര ഹൈവേയെ മലയോര ഉള്‍നാടന്‍ പ്രദേശങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളുമാണ് മന്ത്രി നാടിന് സമര്‍പ്പിച്ചത്. ഈ റോഡുകളുടെ വികസനം ഒരു പ്രദേശത്തിന്റെ മുഴുവന്‍ സുസ്ഥിര വികസനത്തിന് വഴിവയ്ക്കുമെന്ന് അധ്യക്ഷത വഹിച്ച സി.കെ ഹരീന്ദ്രന്‍ എം.എല്‍.എ പറഞ്ഞു. ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ സാംസ്‌കാരിക പ്രവര്‍ത്തകര്‍, പൊതുമരാമത്ത് വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Back to top button