KeralaLatest

ഫോണ്‍ നമ്പറില്ലാതെ ഓഡിയോ, വീഡിയോ കോളുകള്‍ ചെയ്യാം; പുതിയ ഫീച്ചറുമായി എക്സ്

“Manju”

ഫോണ്‍ നമ്പര്‍ ഇല്ലാതെ തന്നെ എക്സില്‍ വോയ്സ്, വീഡിയോ കോള്‍ സൗകര്യം ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കുമെന്ന് ഇലോണ്‍ മസ്‌ക്.
വീഡിയോ കോള്‍ സംവിധാനം അധികം വൈകാതെ തന്നെ ലഭ്യമാകുമെന്ന് എക്സ് സിഇഒ ലിൻഡ യാക്കരിനോ പറഞ്ഞതിന് പിന്നാലെയാണ് മസ്‌കിന്റെ പ്രഖ്യാപനം. എക്സിലൂടെയാണ് മസ്‌ക് ഇക്കാര്യം അറിയിച്ചത്. ഐഒസ്, ആൻഡ്രോയിഡ്, മാക്, പിസി എന്നിവയില്‍ ഓഡിയോ വീഡിയോ കോളിംഗ് സംവിധാനം പ്രവര്‍ത്തിക്കുമെന്നും മസ്‌ക് വ്യക്തമാക്കി. ഇതിന് പുറമേ വാട്ട്സ്‌ആപ്പിന് സമാനമായ രീതിയില്‍ ഈ സംവിധാനം എൻഡ്-ടൂ-എൻഡ് എൻക്രിപ്റ്റഡായിരിക്കും. ഇത് സംബന്ധിച്ച ചിത്രങ്ങളും പങ്കുവെച്ചിരുന്നു. ഇൻസ്റ്റഗ്രാമിന് സമാനരീതിയിലാണ് ഇതും.
ട്വിറ്റര്‍ എക്സ് എന്ന പേരിലേക്ക് മാറ്റിയതിന് പിന്നാലെ ഫെയ്സ്ബുക്കിലെ സമാന രീതിയിലുള്ള വലിയ പോസ്റ്റുകള്‍, യൂട്യൂബിലേതിന് സമാന ദൈര്‍ഘ്യമുള്ള വീഡിയോകള്‍, വേരിഫൈഡ് ഉപയോക്താക്കള്‍ക്ക് പരസ്യ വരുമാനത്തിന്റെ ഓഹരി നല്‍കുന്നതടക്കമുള്ള ഫീച്ചറുകളാണ് മുമ്ബ് അവതരിപ്പിച്ചത്. ഇതിന് പുറമേ ഉപയോക്താക്കള്‍ക്ക് പരസ്പരം ബ്ലോക്ക് ചെയ്യുന്നതിനുള്ള സംവിധാനം എക്സ് നീക്കവും ചെയ്തിരുന്നു.

Related Articles

Back to top button