KeralaLatest

രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുത് :ഉണ്ണി മുകുന്ദന്‍

“Manju”

Image result for രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ച ചെയ്യരുത് :ഉണ്ണി മുകുന്ദന്‍

ശ്രീജ.എസ്

കൊച്ചി: കര്‍ഷക പ്രക്ഷോഭത്തില്‍ നിലപാട് വ്യക്തമാക്കി നടന്‍ ഉണ്ണി മുകുന്ദന്‍. രാജ്യത്തിന്റെ പരമാധികാരത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുതെന്ന് ഉണ്ണി മുകുന്ദന്‍
ട്വിറ്ററിലൂടെ അറിയിച്ചു.

‘ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഞങ്ങളുടെ സ്വന്തം നിബന്ധനകളാല്‍‌ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയും അവ‌ രമ്യമായി പരിഹരിക്കുകയും ചെയ്യും’, എന്നാണ് ഉണ്ണി മുകുന്ദന്‍ ട്വീറ്റ് ചെയ്തത്. ഇന്ത്യ ടുഗെദര്‍, ഇന്ത്യ എഗൈന്‍സ്റ്റ് പ്രൊപോഗാണ്ട എന്നീ ഹാഷ്ടാഗുകള്‍ക്കൊപ്പമാണ് ഉണ്ണി മുകുന്ദന്റെ ട്വീറ്റ്.

കാര്‍ഷിക നിയമത്തിനെതിരെ നടക്കുന്ന സമരത്തില്‍ പ്രക്ഷോഭകരെ പിന്തുണച്ചുകൊണ്ട് പോപ് ഗായിക റിഹാന എത്തിയതോടെ ഇന്ത്യയുടെ ആഭ്യന്തര വിഷയത്തില്‍ ആരു ഇടപെടരുതെന്ന മുന്നറിയിപ്പുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍, അജയ് ദേവ്ഗണ്‍, സുനില്‍ ഷെട്ടി, കരണ്‍ ജോഹര്‍ തുടങ്ങി നിരവധി സെലിബ്രിററികള്‍ രംഗത്തെത്തിയത്.

Related Articles

Back to top button