IndiaKeralaLatestUncategorized

പൗരത്വഭേദഗതി നടപ്പാക്കും; പശ്ചിമ ബംഗാളിലെ ബിജെപി പ്രകടന പത്രിക

“Manju”

കോല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി പ്രകടന പത്രിക കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ പുറത്തിറക്കി. സംസ്ഥാനത്ത് പൗരത്വ നിയമ ഭേദഗതി ആദ്യമന്ത്രിസഭയില്‍ തന്നെ നടപ്പാക്കുമെന്ന വാഗ്ദാനമാണ് ബിജെപി പത്രികയില്‍ പ്രധാനമായും നല്‍കുന്നത്.

മൂന്നിലൊന്ന് സര്‍ക്കാര്‍ ജോലികളില്‍ സ്ത്രീകള്‍ക്ക് സംവരണം. സ്ത്രീകള്‍ക്ക് പൊതുസംവിധാനങ്ങളില്‍ സൗജന്യയാത്ര തുടങ്ങിയ സുപ്രധാന വാഗ്ദാനങ്ങളുമുണ്ട്. കിസാന്‍ സമ്മാന്‍ നിധി തുക കര്‍ഷകര്‍ക്ക് ഒന്നിച്ച്‌ നല്‍കും. മത്സ്യത്തൊഴിലാളികള്‍ക്ക് പ്രതിമാസം 6000 രൂപ നല്‍കുമെന്നും പറയുന്നു.

Related Articles

Back to top button