IndiaLatest

മുതലാളിയുടെ മക്കളെ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയി

“Manju”

മുംബൈ: മകളുടെ വിവാഹത്തിന് പണമുണ്ടാക്കുന്നതിനായി മുതലാളിയുടെ മക്കളെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ഡ്രൈവറും ബന്ധുവും അറസ്റ്റില്‍. ബുധനാഴ്ച മുംബൈയിലെ സബര്‍ബന്‍ അന്ധേരിയിലാണ് സംഭവം. കെട്ടിടനിര്‍മ്മാതാവായ മുതലാളിയുടെ ഇരട്ടക്കുട്ടികളെയാണ് ഇയാളുടെ ഡ്രൈവര്‍ തട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കി. മോചനദ്രവ്യമായി ഒരു കോടി രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്.

സംശയം തോന്നിയതിനെ തുടര്‍ന്ന് ഡ്രൈവറെ 18 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തിന്റെ ചുരുളഴിയുന്നത്. തന്റെ മകളുടെ വിവാഹത്തിന് പണം സ്വരൂപിക്കാനാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്ന് ഡ്രൈവര്‍ പൊലീസിനോട് പറഞ്ഞു. ഇതിനായി ഇയാള്‍ ഡെല്‍ഹിയിലുള്ള ബന്ധുവിനെ വിളിച്ചുവരുത്തുകയും പകുതി തുക വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു. രണ്ട് പ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്ത് കേസെടുത്തിട്ടുണ്ട്.

Related Articles

Check Also
Close
Back to top button