International

പശുക്കിടാവ് വിറ്റുപോയത് റെക്കോർഡ് വിലയിൽ

“Manju”

യൂറോപ്പ്: ഒരു പശുകിടാവിന്റെ വില രണ്ടര കോടിയിലധികം രൂപ. കേൾക്കുമ്പോൾ അതിശയം തോന്നുമെങ്കിലും സംഭവം സത്യമാണ്. യൂറോപ്പിൽ വില്ലോഡ്ജ് പോഷ്‌സ്‌പൈസ് എന്ന പേരുള്ള പശുക്കിടാവാണ് രണ്ടര കോടിയിലധികം രൂപയ്ക്ക് വിറ്റു പോയത്. ലിമോസിൻ ഇനത്തിൽപ്പെട്ട പശുവാണ് വില്ലോഡ്ജ് പോഷ്‌സ്‌പൈസ്. ഒരു വയസുകാരിയായ ഈ പശുക്കിടാവിന് 2,62,000 പൗണ്ടാണ് ലേലത്തിൽ ലഭിച്ചത്. അതായത് 2,59,86,441 ഇന്ത്യൻ രൂപ.

ലിമോസിൻ ഇനത്തിൽ ഏറ്റവും ഉയർന്ന തുകയിൽ വിറ്റുപോയ പശുക്കിടാവാണ് വില്ലോഡ്ജ്. ഗ്ലൻറോക്ക് എന്ന പശുക്കുട്ടിയായിരുന്നു നേരത്തെ ഈ റെക്കോഡിന്റെ ഉടമ. 1,31,250 പൗണ്ടിനായിരുന്നു ഗ്ലൻറോക്ക് വിറ്റുപോയത്. യൂറോപ്പിൽ തന്നെ ഏറ്റവും അധികം വില നേടിയ പശുക്കിടാവും വില്ലോഡ്ജ് പോഷ്‌സ്‌പൈസ് തന്നെയാണ്.

ഷ്രോപ്‌ഷെയർ സ്വദേശികളായ ക്രിസ്റ്റീൻ വില്യംസ്, പോൾ ടിപ്റ്റസ് എന്നിവരാണ് വില്ലോഡ്ജിനെ ലേലത്തിൽ വെച്ചത്. ലക്ഷണമൊത്ത പശുക്കിടാവായതിനാൽ വില്ലോഡ്ജ് വളരെ വേഗം തന്നെ ലേലത്തിൽ ശ്രദ്ധാ കേന്ദ്രമായി. ആഢംബര കാറിനേക്കാൾ ഉയർന്ന വിലയിലാണ് പശുക്കിടാവ് വിറ്റു പോയത്. ഇത്രയുമധികം തുക ലഭിക്കുമെന്ന് സ്വപ്‌നത്തിൽ പോലും ചിന്തിച്ചിരുന്നില്ലെന്ന് ക്രിസ്റ്റീനും പോൾ ടിപ്റ്റസും ലേലത്തിന് ശേഷം പ്രതികരിച്ചു.

Related Articles

Back to top button