International

വീടിന് അടിയിൽ കണ്ടെത്തിയത് 90 ൽ അധികം വിഷപ്പാമ്പുകളെ

“Manju”

വാഷിങ്ടൺ: ഉഗ്രവിഷമുളള 90 ലധികം പാമ്പുകളെ വീടിന് അടിയിൽ നിന്ന് കണ്ടെത്തി. കാലിഫോർണിയ സ്വദേശിയായ ഒരു സ്ത്രീയുടെ വീടിന് അടിയിൽ നിന്നാണ് പാമ്പുകളെ കണ്ടെത്തിയത്. കാലിഫോർണിയയിലെ സോനോമ കൗണ്ടിയിലാണ് സംഭവം. പെട്ടെന്ന് സംശയം തോന്നിയതിനെ തുടർന്നാണ് സ്ത്രീ തന്റെ വീടിന് അടിയിൽ പരിശോധിക്കാൻ ഇറങ്ങിയത്. പാമ്പിന് കൂട്ടങ്ങളെ കണ്ട് ഞെട്ടിയ സ്ത്രീ ഉടൻ തന്നെ പാമ്പ് വിദഗ്നായ അലൻ വുൾഫിനെ വിളിക്കുകയായിരുന്നു.

മൂന്ന് മണിക്കൂറും 45 മിനിറ്റും എടുത്താണ് പാമ്പിനെ നീക്കം ചെയ്യാൻ സാധിച്ചത്.വുൾഫിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം ഈക്കാര്യം അറിയിച്ചത്. നോർത്തൺ പസഫിക് പ്രദേശങ്ങളിൽ കാണപ്പെടുന്ന റാറ്റിൽസ്‌നേക്ക് എന്ന ഇനം പാമ്പുകളെയാണ് പിടികൂടിയത്. ഓഗസ്റ്റിനും ഒക്ടോബറിനും ഇടയിൽ ആണ് വടക്കൻ പസഫിക് റാറ്റിൽസ്‌നേക്കുകളുടെ പ്രസവ കാലഘട്ടം. ഇവരിലെ പെൺപാമ്പുകൾ 21 കുഞ്ഞുങ്ങളെ വരെ പ്രസവിക്കുമെന്നാണ് സിയാറ്റിലിലെ ബർക്ക് മ്യൂസിയത്തിന്റെ റിപ്പോർട്ട്. 34 ഇഞ്ച് വരെയാണ് ഇവ വളരുന്നത്. എലികളെയും ചെറിയ പക്ഷികളെയും ജീവികളെയുമാണ് റാറ്റിൽസ്‌നേക്കുകൾ ഭക്ഷിക്കുന്നത്.

വീട്ടുടമസ്ഥയായ സ്ത്രീയുടെ പേരും വിവരവും ഒന്നും പുറത്തുവിട്ടിട്ടില്ല. പീന്നിട് ഇതിന് ശേഷം രണ്ടുതവണ ആ വീട്ടിൽ തിരിച്ചെത്തിയതായും ഏഴ് പാമ്പുകളെ വീണ്ടും കണ്ടെത്തിയതായും വുൾഫ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇനിയും അവിടെ പാമ്പുകൾ ഉണ്ടാകാനാണ് സാധ്യത. വീടിന്റെ അടിഭാഗം പാറകൾ കൊണ്ട് നിർമ്മിച്ചതിനാൽ പാമ്പുകൾക്ക് ഇഷ്ടം പോലെ വരാനും പോകാനും കഴിയുമെന്നും അദ്ദേഹം പറയുന്നു. മറ്റ് എവിടെ എങ്കിലും സ്ത്രീയ്‌ക്ക് പുതിയ വിട് നൽകാൻ തയ്യാറാണെന്നും വുൾഫ് അറിയിച്ചു.

കഴിഞ്ഞ ആഴ്ചയിൽ 100 പാമ്പുകളെയാണ് സോനോമ കൗണ്ടിയിൽ നിന്ന് പിടികൂടിയത്. ഓരോ വർഷവും 1000ലധികം പാമ്പുകളെയാണ് താൻ കൈകാര്യം ചെയ്യുന്നതെന്നും വുൾഫ് വെളിപ്പെടുത്തി. ഈ പാമ്പുകളുടെ കടിയേറ്റാൽ ഉടൻ തന്നെ ആന്റിവെനം സ്വീകരിച്ച് ചികിത്സ തേടണമെന്നും അദ്ദേഹം മൂന്നറിയിപ്പ് നൽകി.

Related Articles

Back to top button