KeralaLatest

യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

“Manju”

Image result for യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം

ശ്രീജ.എസ്

തി​രു​വ​ന​ന്ത​പു​രം: സ​ര്‍​ക്കാ​രി​ന്റെ പി​ന്‍​വാ​തി​ല്‍ നി​യ​മ​ന​ങ്ങ​ള്‍​ക്കെ​തി​രേ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പോ​ലീ​സ് ജ​ല​പീ​ര​ങ്കി​യും ക​ണ്ണീ​ര്‍​വാ​ത​ക​വും പ്ര​യോ​ഗി​ച്ചു. സെക്രട്ടറിയേറ്റ് ഗേറ്റിനു മുന്നില്‍ പോലീസ് മാര്‍ച്ച്‌ തടഞ്ഞു. എന്നാല്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധക്കാര്‍ ഗേറ്റിനു മുന്നില്‍തന്നെ തുടര്‍ന്നു.

പോലീസ് ബാരിക്കേഡ് തള്ളിമാറ്റി അകത്തു കയറാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പോലീസ് പ്രതിഷേധക്കാര്‍ക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാന്‍ കൂട്ടാക്കിയില്ല. വീ​ണ്ടും സം​ഘ​ടി​ച്ച​തോ​ടെ​യാ​ണ് കണ്ണീ​ര്‍​വാ​ത​ക​വും പ്ര​യോ​ഗി​ച്ചത് . മുദ്രാവാക്യം വിളി തുടര്‍ന്ന പ്രവര്‍ത്തകരും പോലീസുമായി വാക്കേറ്റമുണ്ടായി.

ഇതിനെ തുടര്‍ന്ന് പോലീസ് രണ്ടു തവണ ഗ്രനേഡ് പ്രയോഗിക്കുകയും ഒരു തവണ കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. പിന്നീട് പ്രതിഷേധ പരിപാടിയില്‍ കെ.എസ്. ശബരീനാഥന്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചതിനു ശേഷമാണ് പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയത്. നിലവില്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ ശക്തമായ പോലീസ് സന്നാഹമുണ്ട്. കെ.​എ​സ്.​ശ​ബ​രി​നാ​ഥ​ന്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​നി​താ പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പ​ടെ സെ​ക്ര​ട്ട​റി​യേ​റ്റി​ലേ​ക്ക് മാ​ര്‍​ച്ച്‌ ന​ട​ത്തി​യ​ത്.

Related Articles

Back to top button