KeralaLatest

സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു .

അഭിമാനമായി സിദ്ധാര്‍ത്ഥ്

“Manju”



2023
ലെ സിവില്‍ സര്‍വ്വീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ഒന്നാം റാങ്ക് ആദിത്യ ശ്രീവാസ്തവയ്ക്ക്. നാലാം റാങ്ക് നേട്ടം മലയാളിക്കാണ്. എറണാകുളം സ്വദേശി സിദ്ധാര്‍ത്ഥ് റാംകുമാറിനാണ് നാലാം റാങ്ക്. മുപ്പത്തിയൊന്നാം റാങ്ക് മലയാളിയായ വിഷ്ണുശശി കുമാറിന്. ആദ്യ നൂറ് പേരില്‍ പത്തിലധികം മലയാളികള്‍ ഉണ്ടെന്നാണ് വിവരം. 1016 പേരുടെ പട്ടികയാണ് പ്രഖ്യാപിച്ചത്.

അനിമേഷ് പ്രധാൻ രണ്ടാം റാങ്കും ഡി. അനന്യാ റെഡ്ഡി മൂന്നാം റാങ്കും നേടി. ആശിഷ് കുമാർ(8), വിഷ്ണു ശശികുമാർ(31), പി.പി. അർച്ചന(40), ആർ. രമ്യ(45), മോഹൻ ലാൽ(52), ബെൻജോ പി. ജോസ്(59), സി. വിനോദിനി(64), കസ്തൂരി ഷാ (68), പ്രിയാ റാണി(69), ഫാബി റഷദ്(71), എസ്. പ്രശാന്ത്(78), ആനി ജോർജ്(93) തുടങ്ങിയവർക്കും ആദ്യ 100ൽ റാങ്കുണ്ട്.

ഇക്കുറി ജനറൽ വിഭാഗത്തിൽ 347 പേർക്കും ഒബിസി വിഭാഗത്തിൽ 303 പേർക്കും ഉൾപ്പെടെ 1016 പേർക്കാണ് റാങ്ക് ശുപാർശ ചെയ്തിരിക്കുന്നത്. ഇതിൽ 180 പേരെ ഐഎഎസിനും 37 പേരെ ഐഎഫ്‌എസിനും 200 പേരെ ഐപിഎസിനും ശുപാർശ ചെയ്തിട്ടുണ്ട്.

Related Articles

Back to top button