IndiaLatest

ഏപ്രില്‍ 1 മുതല്‍ ഇന്ത്യയില്‍ പേപാല്‍ ഇല്ല

“Manju”

ന്യൂഡല്‍ഹി: ഇന്ത്യയിലെ എല്ലാ ആഭ്യന്തര ബിസിനസും അവസാനിപ്പിക്കുകയാണെന്ന് വ്യക്തമാക്കി മണി ട്രാന്‍സ്ഫറിങ് കമ്പനിയായ പേപാല്‍ ഏപ്രില്‍ ഒന്നിന് ഇന്ത്യയിലെ ആഭ്യന്തര പേയ്‌മെന്റ് ബിസിനസ്സ് അവസാനിപ്പിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. എന്നാല്‍ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്കുള്ള സേവനങ്ങള്‍ തുടരും. “2021 ഏപ്രില്‍ 1 മുതല്‍ ഇന്ത്യന്‍ ബിസിനസുകള്‍ക്കായി കൂടുതല്‍ അന്താരാഷ്ട്ര വില്‍പ്പന പ്രാപ്തമാക്കുന്നതിലും ഞങ്ങളുടെ ഇന്ത്യയിലെ ആഭ്യന്തര സേവനങ്ങള്‍ നിര്‍ത്തലാക്കുന്നുവെന്നുംകമ്പനി പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ഇതിനര്‍ത്ഥം ഏപ്രില്‍ 1 മുതല്‍ ഞങ്ങള്‍ ഇന്ത്യയ്ക്കുള്ളില്‍ ആഭ്യന്തര പേയ്‌മെന്റ് സേവനങ്ങള്‍ നല്‍കില്ല എന്നും പ്രസ്താവനയിലുണ്ട്.

സ്വതന്ത്രമായി ഒരു പേയ്‌മെന്റ് വാലറ്റ് പോലെ പ്രവര്‍ത്തിച്ചിരുന്ന സമ്പ്രദായമാണ് അവസാനിപ്പിക്കുന്നത്. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള പേപാല്‍ ആഗോള ഉപഭോക്താക്കള്‍ക്കുള്ള സേവനം ഉപയോഗിച്ച്‌ ഇന്ത്യന്‍ വ്യാപാരികള്‍ക്ക് പണം തുടര്‍ന്നും നല്‍കും. എന്നാല്‍ ഇന്ത്യയില്‍ മാത്രമായുണ്ടായിരുന്ന ബിസിനസ്സ് പോലെയാകില്ല ഇതെന്നു മാത്രം.

യാത്ര, ടിക്കറ്റിങ് സേവനമായ മെയ്ക്ക് മൈ ട്രിപ്പ്, ഓണ്‍ലൈന്‍ ഫിലിം ബുക്കിങ് ആപ്ലിക്കേഷന്‍ ബുക്ക് മൈഷോ, ഫുഡ് ഡെലിവറി ആപ്ലിക്കേഷന്‍ സ്വിഗ്ഗി തുടങ്ങി നിരവധി ഇന്ത്യന്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷനുകളില്‍ പേപാല്‍ പേയ്‌മെന്റ് ഓപ്ഷനുകളായിരുന്നു. ഇതോടെ ഇവയില്‍ നിന്നെല്ലാം കമ്പനി പിന്മാറും. അതിനുള്ള സാങ്കേതികവിദ്യകളും അവസാനിപ്പിക്കുമെന്നു കമ്പനി അറിയിച്ചിട്ടുണ്ട്.

Related Articles

Back to top button