KeralaLatest

ആശുപത്രിക്കിടക്കയില്‍ വിവാഹം

“Manju”

എറണാകുളം: വിധിയെ തോല്‍പിച്ച്‌ ആശുപത്രിയില്‍ വിവാഹം. വെമ്പായം സ്വദേശി മനോജിന്റെയും കൊല്ലം സ്വദേശി രേവതിയുടെയും പ്രണയ സാക്ഷാത്കാരത്തിനു സാക്ഷികളായത് ഡോക്ടര്‍മാരും നഴ്‌സുമാരും. വ്യാഴാഴ്ച കൊല്ലത്തുവച്ച്‌ വിവാഹം നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ചില ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്നു മനോജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിയന്തര ശസ്ത്രക്രിയ നടത്തേണ്ടി വന്നതിനാല്‍ വിവാഹം അനിശ്ചിതത്വത്തിലായി. എന്നാല്‍ വിവാഹം ആശുപത്രിയില്‍ വച്ചു നടത്തിയാലോയെന്ന് മനോജും രേവതിയും ആലോചിച്ചു. അങ്ങനെ ആശുപത്രിയില്‍ വച്ച്‌ അവര്‍ വിവാഹിതരായി. ബന്ധുക്കള്‍ക്കും ആശുപത്രി അധികൃതര്‍ക്കും സമ്മതവും. ചികിത്സയെ ബാധിക്കാത്ത തരത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. മനോജിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും വൈകാതെ ഡിസ്ചാര്‍ജ് ചെയ്യുമെന്നും ആശുപത്രി സിഇഒ ഡോ. പി അശോകന്‍ പറഞ്ഞു.

Related Articles

Back to top button