KeralaLatestThiruvananthapuram

സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഏപ്രില്‍1ന്

“Manju”

ശാന്തിഗിരി : ശാന്തിഗിരി സിദ്ധ മെഡിക്കൽ കോളേജിന്റെ ക്ലിനിക്കൽ വിഭാഗത്തിന്റെയും എൻ.എസ്.എസ് യൂണിറ്റിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ” സർവ ശ്രേഷ്ഠ് ഭാരത്”, “ആസാദി കാ അമൃത് മഹോത്സവ്” പദ്ധതികളുടെ ഭാഗമായി സിദ്ധ- മർമ്മ- വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ സ്പെഷ്യാലിറ്റി ഹെൽത്ത് ചെക്കപ്പ് മെഡിക്കൽ ക്യാമ്പ് 2022 ഏപ്രിൽ 1, വെള്ളി രാവിലെ 10 മണി മുതൽ 1 മണി വരെ ശാന്തിഗിരി ആശ്രമത്തിൻെ കമ്മ്യൂണിറ്റി ഡൈനിംഗ് ഹാളിൽ വെച്ചു നടക്കുന്നു. വാർഡ് മെമ്പർമാരുടേയും മാണിക്കൽ ഗ്രാമപഞ്ചായത്തിന്റെയും പൂർണ്ണ സഹകരണത്തോടെ ആരംഭിക്കുന്ന പദ്ധതിയുടെ കോർഡിനേഷൻ ചുമതല അസിസ്റ്റന്റ് പ്രൊഫസർ ഡോ. പ്രകാശ്. എസ്. എൽ നാണ്. ക്യാമ്പിൽ പരിശോധനയ്ക്ക് വിധേയമാകുന്നവർക്ക് സൗജന്യ മരുന്ന് വിതരണത്തോടൊപ്പം കോവിഡാനന്തര രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഔഷധവും ലഭിക്കും.

കൂടൂതൽ വിവരങ്ങൾക്ക് : ഡോ. പ്രകാശ് എസ്  എൽ    –   Mob : 90488 16179

Related Articles

Back to top button