കോഴിക്കോട് : വിശ്വജ്ഞാനമന്ദിരം തിരിതെളിയിക്കലിനോടനുബന്ധിച്ച് വൈകുന്നേരം 6 ന് ഭക്തിയുടെ നിറവില്‍ ദീപപ്രദക്ഷിണം നടന്നു. വിശ്വജ്ഞാനമന്ദിരത്തില്‍ നിന്നും ആരംഭിച്ച് ദര്‍ശനമന്ദിരം വഴി ആശ്രമസമുച്ചയം വലംവെച്ച് സ്പിരിച്വല്‍ സോണിലെത്തി ഗുരുപാദങ്ങളില്‍ സമര്‍പ്പിച്ചു. പ്രദക്ഷിണ വേളയില്‍ ആയിരം കണ്ഠങ്ങളില്‍ നിന്നും ഗുരുമന്ത്രാക്ഷരങ്ങള്‍ അന്തരീക്ഷത്തില്‍ ലയിച്ചുകൊണ്ടിരുന്നു. പരിസരമാകെ സുഗന്ധപൂരിതമായി. ആശ്രമവീഥിയില് നൂറുകണക്കിന് ഭക്തര്‍ കൈത്തലത്തില് ദീപതാലവുമായി നിരന്നപ്പോള്‍ പകലുംരാവും ലയിച്ചുചേരുന്ന സന്ധ്യയില്‍ ആനാവ്കുന്ന് ദീപപ്രഭയാല്‍ നിറഞ്ഞു. ശാന്തിഗിരി ആശ്രമം കക്കോടി ബ്രാഞ്ച് ഹെഡ് സ്വാമി വന്ദനരൂപന്‍ ജ്ഞാന തപസ്വിയാണ് ദീപപ്രദക്ഷിണത്തെ നയിച്ചത്. അഖണഡനാമത്തോടൊപ്പം പഞ്ചവാദ്യ നാദസ്വര മേളങ്ങളും അന്തരീക്ഷത്തില്‍ ലയിച്ചുകൊണ്ടിരുന്നു. കക്കോടി, കുരുവട്ടൂര്‍ ഭാഗങ്ങളില്‍ നിന്നും നിരവധി പേരാണ് വ്യത്യസ്തമായ ദീപക്കാഴ്ച നുകരാന്‍ ആശ്രമത്തിലെത്തിയത്.
Related Articles
ഇന്ത്യയുടെ ആദ്യത്തെ മനുഷ്യ ബഹിരാകാശ ദൗത്യമായ “ഗഗന്യാൻ” സമാരംഭിച്ചതായി കേന്ദ്ര സഹമന്ത്രി
June 30, 2020 3:45 PM
Check Also
Close
-
സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു;November 29, 2020 7:21 PM