KeralaLatest

അവധിക്കാലം ആഘോഷമാക്കി ശാന്തിഗിരി ഗുരുകാന്തി

“Manju”

പോത്തന്‍കോട് : വേനല്‍ അവധി ഏപ്രില്‍ ഒന്നുമുതല്‍ ആരംഭിച്ചു കഴിഞ്ഞു. സ്കൂളിലെ കലപിലക്കൂട്ടം ഇനി വീടുകളില്‍ ആടിത്തിമര്‍ക്കും. എന്നാല്‍ ശാന്തിഗിരി ആശ്രമത്തില്‍ സേവനം ചെയ്യുന്ന മാതാപിതാക്കളുടെയും ഗുരുഭക്ത കുടുംബങ്ങളിലേയും കുഞ്ഞുങ്ങള്‍ക്കായി ശാന്തിഗിരി ഗുരുകാന്തി വേനല്‍ അവധിക്കാലം ആഘോഷമാക്കുകയാണ്.

ഗുരുകാന്തി ക്ലാസില്‍ നിന്ന്

വൈവിദ്ധ്യമാര്‍ന്ന കലാകായിക പരിപാടികളും ക്വിസ് പ്രോഗ്രാമുകളും ക്രാഫ്റ്റ് വര്‍ക്കുകള്‍ എന്നിവ ആവിഷ്കരിച്ച് കുട്ടികളെ മാനസീകമായും ശാരീരികമായും ഉല്ലാസവാന്മാരാക്കുന്ന പഠന പരിശീലന പരിപാടികളാണ് വേനല്‍ അവധിക്കാലത്ത് ഗുരുകാന്തിയിലൂടെ നടത്തുന്നത്. ഏപ്രില്‍ ഒന്നിന് ആശ്രമം ഗൃഹസ്ഥാശ്രമ സംഘം ഹെഡ് ജനനി പ്രാര്‍ത്ഥന ജ്ഞാനതപസ്വിനി കുരുന്നുകള്‍ക്ക് മധുരം നല്‍കി വേനല്‍ അവധിക്കാല ക്ലാസുകള്‍ക്ക് തുടക്കം കുറിച്ചു. അവധിക്കാല ക്ലാസ്സുകളിലേക്കുള്ള പ്രവേശനം തുടരുന്നു.

Related Articles

Back to top button