IndiaKeralaLatest

ബിജെപി നേതാവും നടിയുമായ ഖുശ്‌ബു അറസ്റ്റിൽ

“Manju”

ശ്രീജ.എസ്

ചെന്നൈ: ബിജെപി നേതാവും നടിയുമായ ഖുശ്‌ബു സുന്ദറിനെ അറസ്റ്റ് ചെയ്തു. മനുസ്മൃതിയുടെ പേരില്‍ സ്ത്രീകളെ അപമാനിച്ച ഡിഎംകെ നേതാവ് തിരുമാവളവന്‍ എംപിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടുള്ള പ്രതിഷേധ പരിപാടിയില്‍ പങ്കെടുക്കാനായി ചിദംബരത്തേക്ക് പോകുന്ന വഴിക്കായിരുന്നു ഖുശ്‌ബുവിനെ അറസ്റ്റ് ചെയ്തത്.

മ​നു​സ്മൃ​തി​യി​ല്‍ സ്ത്രീ​ക​ളെ മോ​ശ​മാ​യാ​ണ് വി​ശേ​ഷി​പ്പി​ക്കു​ന്ന​തെ​ന്നാ​യി​രു​ന്നു തി​രു​മാ​വ​ള​വ​ന്റെ പ്ര​സ്താ​വ​ന. സം​ഭ​വം ത​മി​ഴ്‌​നാ​ട്ടി​ല്‍ വ​ലി​യ വി​വാ​ദ​ത്തി​ന് വ​ഴി​വ​ച്ചി​രി​ക്കു​യാ​ണ്.

ഇ​ദ്ദേ​ഹ​ത്തി​നെ​തി​രെ ചെ​ന്നൈ പോ​ലീ​സി​ന്റെ സൈ​ബ​ര്‍ വിം​ഗ് കേ​സെ​ടു​ത്തു. കേ​സെ​ടു​ത്തി​ട്ടു​ണ്ട്. അ​തേ​സ​മ​യം, പ്ര​തി​പ​ക്ഷ പാ​ര്‍​ട്ടി​ക​ളാ​യ ഡി​എം​കെ, കോ​ണ്‍​ഗ്ര​സ്, സി​പി​ഐ, സി​പി​എം, എം​എം​കെ എ​ന്നി​വ​ര്‍ തി​രു​മാ​വ​ള​നെ പി​ന്തു​ണ​ച്ച്‌ രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്.

ഖുശ്‌ബു തന്നെയാണ് തന്നെ അറസ്റ്റ് ചെയ്ത വിവരം ട്വിറ്ററിലൂടെ പുറത്തു വിട്ടത്.
അറസ്റ്റ് ചെയ്തു പോലീസ് വാനില്‍ കയറ്റിയ ചിത്രവും ഖുശ്‌ബു പോസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Back to top button