International

മ്യാൻമറിൽ സംഘർഷം: പ്രതിഷേധിച്ച സ്ത്രീക്ക് വെടിയേറ്റു

“Manju”

യാംഗൂൺ: സൈനിക ഭരണത്തിനെതിരെ സമരംചെയ്യുന്നവരെ മ്യാൻമറിൽ അടിച്ചമർത്തുന്നു. തലസ്ഥാന നഗരത്തിൽ ഇന്നലെ നടന്ന പ്രക്ഷോഭത്തിൽ പ്രക്ഷോഭത്തിൽ ഒരു സ്ത്രീക്ക് വെടിവെയ്പ്പിൽ ഗുരുതരമായി പരിക്കേറ്റു. മ്യാൻമറിലെ തലസ്ഥാന നഗരമായ നായ് പീ തോയിലാണ് പ്രക്ഷോഭം നടക്കുന്നത്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസും സൈന്യവും ജലപീരങ്കിയും റബ്ബർ ബുള്ളറ്റും ഉപയോഗിച്ചു എന്നാണ് റിപ്പോർട്ട്. എന്നാൽ സ്ത്രീക്ക് പരിക്കേറ്റത് റബ്ബർ ബുള്ളറ്റേറ്റിട്ടല്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്.

ഭരണകക്ഷി എൻ.എൽ.ഡിയുടെ ദേശീയ ആസ്ഥാന മന്ദിരം സൈന്യം ഇന്നലെ റെയ്ഡ് ചെയ്തു. മന്ദിരത്തിന്റെ പ്രധാന വാതിൽ തകർത്താണ് റെയ്ഡിനായി സേന അകത്തുകയറിയത്. പാർട്ടി പ്രവർത്തകരാരും മന്ദിരത്തിലുണ്ടായിരുന്നില്ല. ഓഫീസിലെ കംപ്യൂട്ടറുകളടക്കമുള്ള ഉപകരണങ്ങളും സൈന്യം തകർത്തു.

ഭരണകക്ഷി എൻ.എൽ.ഡി തന്നെ വൻ ഭൂരിപക്ഷത്തിൽ അധികാരമേൽ ക്കാനിരിക്കെയാണ് സൈന്യം ഭരണം പിടിച്ചത്. പത്തുവർഷത്തെ ജനാധിപത്യ ഭരണത്തിന് ശേഷമാണ് മ്യാൻമർ വീണ്ടും സൈന്യത്തിന്റെ നിയന്ത്രണ ത്തിലാകുന്നത്. ഭരണകക്ഷി നേതാവായിരുന്ന ആംഗ് സാൻ സൂ കിയെയും മറ്റ് പ്രധാന നേതാക്കളേയും അർദ്ധരാത്രിയോടെ തടങ്കലിലാക്കിയാണ് സൈനിക മേധാവി മിൻ ഓംഗ് ഹ്ലായിംഗ ഭരണംപിടിച്ചത്.

Related Articles

Back to top button