InternationalLatest

റഷ്യയെ നേരിടാന്‍ തയ്യാര്‍ : ഉക്രൈന്‍

“Manju”

കിയിവ് : റഷ്യയെ നേരിടാന്‍ തയ്യാറാണെന്നു പ്രഖ്യാപിച്ച്‌ ഉക്രൈന്‍ പ്രസിഡണ്ട് വോളോഡിമിര്‍ സെലെന്‍സ്കി. തിങ്കളാഴ്ച, നാഷണല്‍ ആര്‍മി ഡേയില്‍ ഉക്രൈന്‍ സായുധസേനയുടെ ആയുധങ്ങളെല്ലാം പരേഡില്‍ പ്രദര്‍ശിപ്പിച്ചു.

‘രാജ്യം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന റഷ്യയില്‍ നിന്നും ഉക്രൈന്റെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കാന്‍ ഇവിടുത്തെ സായുധ സേനാംഗങ്ങള്‍ സദാ സജ്ജരാണ്’ സെലെന്‍സ്കി പറഞ്ഞു. 2014 മുതലുള്ള സുഹൃദ് രാഷ്ട്രമായ അമേരിക്കയുടെ ആയുധ സഹായവും ഉക്രൈനു ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളില്‍ മാത്രം, രണ്ട് ബില്യണ്‍ യു.എസ് ഡോളറിന്റെ ആയുധങ്ങളാണ് അമേരിക്ക ഉക്രൈനു നല്‍കിയിട്ടുള്ളത്.

ഉക്രൈന്‍ അതിര്‍ത്തിയില്‍ കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി റഷ്യ സൈനിക വിന്യാസം നടത്തുന്നുണ്ട്. ഇത് രാജ്യം പിടിച്ചടക്കാനുള്ള ശ്രമത്തിനു മുന്നോടിയാണെന്ന് ഉക്രൈന്‍ ആശങ്കപ്പെടുന്നു. എന്നാല്‍ റഷ്യ, ഈ ആരോപണം അടിസ്ഥാനമില്ലാത്ത ആശങ്കയാണെന്നു പറഞ്ഞ് തള്ളുകയാണ്.

Related Articles

Back to top button