KeralaLatest

ടൈറ്റാനിയം കമ്പനിക്കെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം :എണ്ണ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് ടൈറ്റാനിയം കമ്പനിക്കെതിരെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. ചോര്‍ച്ചാ വിവരം അറിയിക്കുന്നതില്‍ കമ്പനി വീഴ്ച വരുത്തിയെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

എണ്ണ ചോര്‍ച്ച അറിയിച്ചത് നാട്ടുകാരാണ്. കടല്‍ തീരത്ത് നാല് കി. മീ ചുറ്റളവില്‍ എണ്ണ പടര്‍ന്നു. കടലില്‍ എണ്ണ പടര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് കളക്ടര്‍ക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെയാണ് തിരുവനന്തപുരം ടൈറ്റാനിയം ഫാക്ടറിയില്‍ ഫര്‍ണസ് പൈപ്പ് പൊട്ടി എണ്ണ ചോര്‍ന്നത്

Related Articles

Back to top button