KeralaLatest

പുതിയ ഗ്യാസ് സിലിണ്ടറില്‍ നിന്ന് ശബ്‌ദം ഉയരുന്നത് കണ്ട് നോക്കിയപ്പോള്‍ വീട് മുഴുവന്‍ വെളുത്ത പുക

“Manju”

കോന്നി: പാചക വാതക സിലിണ്ടറില്‍ നിന്ന് ഗ്യാസ് ലീക്കായി. കോന്നി പഞ്ചായത്തിലെ അഞ്ചാം വാര്‍ഡിലെ ചെങ്ങറ, മിച്ചഭൂമി, ചരിവുപറമ്ബില്‍ ബലചന്ദ്രന്റെ വീട്ടില്‍ ഇന്നലെ രാവിലെ എട്ടിനായിരുന്നു സംഭവം.
കഴിഞ്ഞ ദിവസം വാങ്ങിയ പുതിയ ഗ്യാസ് സിലിണ്ടര്‍ തുറന്നപ്പോഴാണ് ഗ്യാസ് ശക്തമായി പുറത്തേക്ക് ചീറ്റിയത്. തുടര്‍ന്ന് പരിസരം മുഴുവൻ വെള്ള പുകപോലെയായി. അപകട സൂചന മനസിലായതുകൊണ്ട് വീട്ടുകാര്‍ അടുപ്പ് കത്തിച്ചില്ല തുടര്‍ന്ന് സിലിണ്ടര്‍ വീടിന്റെ പുറത്താക്കിയശേഷം ഫയര്‍ ഫോഴ്‌സില്‍ വിവരം അറിയിക്കുകയായിരുന്നു. വീടിന്റെ മുറ്റത്തും വെളുത്ത പുകപോലെ ഗ്യാസ് നിറഞ്ഞു.സ്ഥലത്തെത്തിയ അഗ്നിശമന സേന വലിയ പാത്രത്തില്‍ വെള്ളം നിറച്ചു ഗ്യാസ് സിലിണ്ടര്‍ അതില്‍ മുക്കി നിറുത്തിയാണ് ദുരന്തം ഒഴിവാക്കിയത്. സംഭവമറിഞ്ഞു മലയാലപ്പുഴ പൊലീസും സ്ഥലത്തെത്തി.

Related Articles

Back to top button