Malappuram

ഉദ്യാന പൈതൃക നഗരിയാകാൻ മലപ്പുറം അണിഞ്ഞൊരുങ്ങുന്നു

“Manju”

പി.വി.എസ്

മലപ്പുറം : നഗരം അടിമുടി മാറ്റവുമായി മാറാനൊരുങ്ങുന്നു. ജില്ലാ ആസ്ഥാനത്തെ ഉദ്യാന പൈതൃക നഗരിയാക്കാനുള്ള നഗരസഭയുടെ സമഗ്ര പദ്ധതികൾക്കാണ് തുടക്കമാകുന്നത്. ചരിത്രമെഴുതിയ മലപ്പുറം വലിയങ്ങാടിയെ പൈതൃകനഗരമാക്കി മാറ്റാനാണ് പദ്ധതി. ഇതോടൊപ്പം ടൗൺഹാളിന് സമീപം മലപ്പുറത്തിന്റെ ചരിത്രമടങ്ങുന്ന മ്യൂസിയവും നിർമിക്കും. ഹാജിയാർ പള്ളിയിലെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആധുനികരീതിയിൽ ഇൻഡോർ സ്റ്റേഡിയം, ഫുട്ബോൾ മൈതാനം, സ്വിമ്മിങ് പൂൾ എന്നിവയടങ്ങുന്ന സ്പോർട്സ് കോംപ്ലക്സ്, ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ചെറിയ ഉദ്യാനങ്ങൾ, വാക്ക്‌വേ നിർമാണം എന്നിവയും ആസൂത്രണം ചെയ്യുന്നുണ്ട്.മലപ്പുറം ഹാജിയാർപള്ളിയിൽ കേന്ദ്രസർക്കാർ സഹായത്തോടെ സദ്ഭവൻ മണ്ഡപ് എന്ന പേരിൽ കോമൺ സർവീസ് സെന്റർ നിർമിക്കുന്നുണ്ട്. സ്പോർട്സ് കോംപ്ലക്സ് ഇതിനോടു കൂട്ടിച്ചേർക്കും. കൂടാതെ ‘ടേക്ക് എ ബ്രേക്ക്’ പദ്ധതിയും മലപ്പുറത്ത് വരുന്നുണ്ട്. ജനങ്ങൾക്ക് ആനന്ദിക്കാനും യാത്രക്കിടയിൽ ക്ഷീണമകറ്റാനും ലക്ഷ്യമിട്ട് മലപ്പുറത്ത് നടപ്പാക്കാനൊരുങ്ങുന്ന പദ്ധതിയാണ് ‘ടേക്ക് എ ബ്രേക്ക്’. ചിൽഡ്രൻസ് പാർക്ക്, ഓപ്പൺ ജിം, കഫറ്റേരിയ, ശുചിമുറി, മുലയൂട്ടൽ കേന്ദ്രം, ഇരിപ്പിടങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പദ്ധതി.

Related Articles

Back to top button