KannurLatest

പാപ്പിനിശ്ശേരി പാലത്തിൽ വിജിലൻസ് പരിശോധന

“Manju”

കണ്ണൂർ : കണ്ണൂർ പാപ്പിനിശ്ശേരിയിലെ മേൽപ്പാലത്തിൽ വിജിലൻസ് പരിശോധന നടത്തി. കെ.എസ്.ടി.പി റോഡിൽ നിർമ്മിച്ച മേൽപ്പാലത്തിലാണ് പരിശോധന നടത്തിയത്. പാലത്തിൽ വിള്ളൽ കണ്ടെത്തിയതിൽ നൽകിയ പരാതിയെ തുടർന്നായിരുന്നു പരിശോധന. പാലാരിവട്ടം പാലം നിർമ്മിച്ച അതേ കരാർ കമ്പനിയാണ് പാപ്പിനിശ്ശേരി പാലവും നിർമ്മിച്ചത്. വിജിലൻസ് കണ്ണൂർ യൂണിറ്റിനൊപ്പം വിജിലൻസിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും എഞ്ചിനീയറിംഗ് വിഭാഗവും വിദഗ്ധ സംഘവും പരിശോധനയിൽ പങ്കെടുത്തു.

 

Related Articles

Back to top button