KeralaLatest

കോവിഡ് രൂക്ഷമായിരിക്കുന്നതിനാൽ അതീവ ജാഗ്രത പാലിയ്ക്കണമെന്ന് ആരോഗ്യവകുപ്പ്

“Manju”

ശ്രീജ.എസ്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രൂക്ഷമായിരിക്കുന്നതും റെഡ് ലൈനില്‍ നില്‍ക്കുന്നതും ഈ ജില്ലകള്‍… അതീവ ജാഗ്രത പാലിയ്ക്കണമെന്ന് ജനങ്ങളോട് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് . ഇന്ന് സ്ഥിരീകരിച്ച കൊവിഡ് കേസുകളില്‍ കുറവുണ്ടെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്നു എന്നത് ആശങ്ക ഉയര്‍ത്തുകയാണ്. രാജ്യത്ത് തന്നെ നിലവില്‍ ഏറ്റവും കൂടുതല്‍ പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണ്. മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ രോഗവ്യാപനം കുറയുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് കേരളത്തിലെ കേസുകളില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തുന്നത്.

നേരത്തെ തിരുവനന്തപുരത്തെ കൊവിഡ് കേസുകളാണ് സംസ്ഥാനത്ത് ഭീതി ഉയര്‍ത്തിയതെങ്കില്‍ നിലവില്‍ ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ കുറവുണ്ടായിട്ടുണ്ട്.

സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജില്ല എറണാകുളമാണ്. 1042 പേര്‍ക്കാണ് ഇന്ന് ഇവിടെ രോഗം സ്ഥിരീകരിച്ചത്. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്ന 808 പേര്‍ക്ക് രോഗമുക്തിയും ലഭിച്ചിട്ടുണ്ട്. നിലവില്‍ 12806 പേരാണ് ഇവിടെ കൊവിഡ് ചികിത്സയിലുള്ളത്. പതിനായിരത്തിലധികം രോഗികള്‍ ചികിത്സയിലുള്ളത് എറണാകുളത്തും തൃശൂരും മാത്രമാണ്. അതിനാല്‍ അതീവ ജാഗ്രത പാലിയ്ക്കണമെന്ന് ജനങ്ങളോട് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ചൊവ്വാഴ്ച മുതല്‍ ഓസ്ട്രിയയും ഭാഗിക ലോക്ക്ഡൗണ്‍ പുനഃസ്ഥാപിച്ചിട്ടുണ്ട്. റെസ്റ്റോറന്റുകള്‍, ബാറുകള്‍, വിനോദ വേദികള്‍ എ,ന്നിവ അടയ്ക്കുകയും രാത്രി 8 മുതല്‍ രാവിലെ 6 വരെ ആളുകള്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാനും പാടില്ല.

Related Articles

Back to top button