IndiaKeralaLatest

ഐപിഎല്‍ താരലേലം ഫെബ്രുവരി 18ന്

“Manju”

മുംബൈ: അടുത്ത സീസണിലേക്കുള്ള ഐപിഎല്‍ താരലേലം ഫെബ്രുവരി 18ന്. ചെന്നൈയിലാണ് ലേലം. ഇത്തവണ എട്ടു ടീമുകള്‍ തന്നെയാകും ലീഗിന്. ടൂര്‍ണമെന്റ് എവിടെ നടത്തണമെന്ന കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കും. പഞ്ചാബിനാണ് (53.20 കോടി രൂപ) ലേലത്തില്‍ ഏറ്റവും കൂടുതല്‍ തുക ചെലവഴിക്കാനാകുക.

ഇത്തവണത്തെ സയിദ് മുഷ്താഖ് അലി ട്രോഫിയിലടക്കം മികച്ച പ്രകടനം കാഴ്ച വെച്ച പല താരങ്ങളേയും ലേലത്തിന് മുന്‍പായി ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ നോട്ടമിട്ടു കഴിഞ്ഞു. ഇതില്‍ അണ്‍ക്യാപ്ഡ് ആയ പല താരങ്ങള്‍ക്കും ലേലത്തില്‍ വന്‍ ഡിമാന്‍ഡുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Related Articles

Back to top button