IdukkiLatest

ഗ‌ര്‍ഭിണിയായ ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭ‌ര്‍‌ത്താവ്

“Manju”

കാണ്‍പൂര്‍: വിവാഹേതരബന്ധം ചോദ്യം ചെയ്ത ഗര്‍ഭിണിയായ ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭര്‍ത്താവ്. ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയിലാണ് അഖിലേഷ് നിഷാദെന്നയാല്‍ ഭാര്യയെ ജീവനോടെ കത്തിച്ചത്. അഖിലേഷ് ഭാര്യ അഞ്ചലിയെ (24) ബുധനാഴ്ച രാത്രി മെഡിക്കല്‍ ചെക്കപ്പിനെന്ന പേരില്‍ കൂട്ടിക്കൊണ്ടുപോകുകയും അലംനഗറിലെ ആളൊഴിഞ്ഞ മേഖലയിലെത്തിച്ച്‌ കൊലപ്പെടുത്തുയുമായിരുന്നു. അഞ്ചലിയെ ഇഷ്ടിക ഉപയോഗിച്ച്‌ അടിച്ചു വീഴ്ത്തിയ ശേഷം അഖിലേഷ് കത്തുന്ന ദ്രാവകമൊഴിച്ച്‌ തീകൊളുത്തി. അടുത്ത ദിവസം കത്തിക്കരിഞ്ഞ മൃതദേഹം തെരുവുനായ്ക്കളാല്‍ ചുറ്റപ്പെട്ട നിലയില്‍ പ്രദേശവാസികളാണ് കണ്ടെത്തിയത്. കൊല്ലപ്പെടുമ്പോള്‍ അഞ്ചലി ഒന്‍പതുമാസം ഗര്‍ഭിണിയായിരുന്നു. അഖിലേഷിന് മറ്റൊരു സ്ത്രീയുമായി ബന്ധമുളളതായി പിതാവ് രാം ഗുലാമ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. അഖിലേഷിന്റെ വിവാഹേതര ബന്ധം ചോദ്യം ചെയ്തതിന്റെ പേരില്‍ അഞ്ചലിയെ മകന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും രാം വെളിപ്പെടുത്തി.

Related Articles

Back to top button