LatestThiruvananthapuram

മൂന്ന് തവണ മത്സരിച്ചവർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ല; കാനം രാജേന്ദ്രൻ

“Manju”

തിരുവനന്തപുരം: മൂന്ന് തവണ മത്സരിച്ചവർക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്ഥാനാർത്ഥി മാനദണ്ഡത്തിൽ ആർക്കും യാതൊരു ഇളവും നൽകില്ലെന്ന് കാനം രാജേന്ദ്രൻ വ്യക്തമാക്കി.

സ്ഥാനാർത്ഥികളായി പുതുമുഖങ്ങൾക്ക് അവസരം നൽകും. ആരെയും മാറ്റിനിർത്താൻ വേണ്ടിയുള്ളതല്ല പുതിയ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. സംഘടനാ ചുമതലയുള്ളവർ മത്സരിച്ചാൽ പാർട്ടിസ്ഥാനം ഒഴിയണം. മണ്ഡലത്തിലെ ജയസാധ്യത എന്നത് ആപേക്ഷികമാണ്. അതിനാൽ തന്നെ ആപേക്ഷികമായ കാര്യങ്ങൾ സ്ഥാനാർത്ഥി നിർണയ തീരുമാനത്തിന് ബാധകമല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

സീറ്റ് സംബന്ധിച്ച കാര്യത്തിൽ ചർച്ചകൾ നടന്നിട്ടില്ല. എന്നാൽ കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റിൽ ഇത്തവണ മത്സരിക്കാൻ കഴിയില്ല. പുതിയ കക്ഷികളെത്തി മുന്നണി വിപുലപ്പെടുത്തുമ്പോൾ സീറ്റുകൾ കുറയും. ഇത് സാധാരണ സംഭവമാണെന്നും കാനം പ്രതികരിച്ചു.

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പതിവ് മുഖങ്ങളെ ഒഴിവാക്കി യുവ തലമുറയ്ക്ക് സീറ്റ് നൽകാനാണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. സ്വർണ്ണക്കടത്ത്, ഡോളർക്കടത്ത്, നിയമന വിവാദം എന്നീ വിഷയങ്ങളെല്ലാം മറയ്ക്കാനാണ് യുവതലമുറയ്ക്ക് കൂടുതൽ സീറ്റ് നൽകാൻ പാർട്ടി തീരുമാനിച്ചത്.

Related Articles

Back to top button