InternationalLatest

പാകിസ്താൻ ഭീകരരെ സംരക്ഷിക്കുന്നു ;  ശക്തമായ നിലപാടുമായി ഇറാൻ

“Manju”

ടെഹ്‌റാന്‍: തീവ്രവാദികള്‍ക്ക് സംരക്ഷണമൊരുക്കുന്ന പാകിസ്താന്‍ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഇറാന്‍. ഇറാന്റെ സൈനികരെ തട്ടിക്കൊണ്ടു പോയതിന്റെ ഉത്തരവാദിത്തം പാകിസ്താന്‍ ആസ്ഥാനമായിട്ടുള്ള ജയ്ഷ് അല്‍ അദ്ല്‍ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരര്‍ക്കും ഭീകര സംഘടനകള്‍ക്കും സുരക്ഷയൊരുക്കുന്ന പാക് നിലപാടിനെതിരെ ഇറാന്‍ ആഞ്ഞടിച്ചത്. ഇറാനും പാകിസ്താനുമായി 1000 കിലോമീറ്ററോളം ദൂരം അതിര്‍ത്തി പങ്കിടുന്നുണ്ട്. അടുത്തിടെയായി ജയ്ഷ് അല്‍ അദ്ല്‍ ഉള്‍പ്പെടെ നിരവധി ഭീകരസംഘടനകള്‍ അതിര്‍ത്തി കടന്നുള്ള ആക്രമണങ്ങള്‍ നടത്തുന്നുണ്ട്. ഫെബ്രുവരി അഞ്ചിന് അതിര്‍ത്തി കടന്ന് തീവ്രവാദ ക്യാമ്പില്‍ നടത്തിയ സര്‍ജ്ജിക്കല്‍ ഓപ്പറേഷനിലൂടെ, രണ്ട് സൈനികരെ ഇറാന്‍ രക്ഷപെടുത്തിയതായി ഒരു അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2018ലാണ് ഇറാന്റെ എലൈറ്റ് റെവല്യൂഷനറി ഗാര്‍ഡുകളായ 12 പേരെ സലഫി ജിഹാദി സംഘടനയായ ജയ്ഷ് അല്‍ അദ്ല്‍ ഭീകരര്‍ തട്ടിക്കൊണ്ടു പോയത്.

ഇറാന്‍ പാകിസ്താന്‍ അഫ്ഗാനിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ അതിര്‍ത്തി പങ്കിടുന്ന സിസ്താന്‍-ബലൂചിസ്താന്‍ മേഖല കേന്ദ്രീകരിച്ചാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നത്. 2019ല്‍ ജെയ്ഷ് ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്റെ 27 സൈനികര്‍ കൊല്ലുപ്പെട്ടിരുന്നു. പാകിസ്താനില്‍ തീവ്രവാദ സംഘടനകളുടെ പരിശീലന കേന്ദ്രങ്ങളും, സുരക്ഷ താവളങ്ങളുടേയും പ്രവര്‍ത്തനം തുടരുകയാണെങ്കില്‍ തങ്ങളും അതിര്‍ത്തി കടന്നുള്ള ശക്തമായ ആക്രമണം നടത്തുമെന്ന് അടുത്തിടെ ഇറാന്റെ സംയുക്ത സൈനിക മേധാവി മുഹമ്മദ് ബഗേരി പാകിസ്താന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇസ്ലാമിന് അപകടകരമായി പ്രവര്‍ത്തിക്കുന്ന ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം എവിടെയാണെന്ന് പാക് സര്‍ക്കാരിന് കൃത്യമായി അറിയാമെന്നും, ഭീകരര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അവരാണ് ഉത്തരവാദികളെന്നും മേജര്‍ ജനറല്‍ മുഹമ്മജ് അലി ജഫാരിയും പറഞ്ഞിരുന്നു. അതേസമയം മേഖലയിലെ തീവ്രവാദത്തെ നേരിടാന്‍ ഇറാന്‍ ഇന്ത്യയുടെ സഹായവും തേടിയിട്ടുണ്ട്.

Related Articles

Back to top button