KeralaLatest

തൊഴിലുറപ്പ് പദ്ധതിയില്‍ ഒന്നാം സ്ഥാനം നേടി ഒല്ലൂക്കര ബ്ലോക്ക്

“Manju”

തൃശൂര്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്. ഏറ്റവും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ചാണ് ഒല്ലൂക്കര ബ്ലോക്ക് ഈ നേട്ടം കൈവരിച്ചത്. ആകെ തൊഴില്‍ ദിനത്തിന്റെ 108.3 ശതമാനം എന്ന ലക്ഷ്യമാണ് ബ്ലോക്ക് കൈവരിച്ചത്. 29,67,07 തൊഴില്‍ ദിനങ്ങളാണ് ലഭിച്ചത്.

ഒല്ലൂക്കര ബ്ലോക്കിന് കീഴിലെ മാടക്കത്തറ, നടത്തറ, പുത്തൂര്‍, പാണംഞ്ചേരി ഗ്രാമ പഞ്ചായത്തുകളിലായി 5388 തൊഴിലുറപ്പ് തൊഴിലാളികളുണ്ട്. പാണഞ്ചേരി പഞ്ചായത്തിലെ ഒളകര ആദിവാസി ഊരില്‍ നിന്ന് കാട്ടിലേയ്ക്ക് മണ്‍പാത നിര്‍മിച്ചത് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിലാണ്.

ലോകോത്തര നിലവാരത്തിലുള്ള പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും തൊഴിലുറപ്പ് തൊഴിലാളികള്‍ ഭാഗമായിട്ടുണ്ട്. 23 ആവാസ സ്ഥലങ്ങളിലൂടെ പുരോഗമിക്കുന്ന സുവോളജിക്കല്‍ പാര്‍ക്കിന്റെ ഭൂവികസന പ്രവര്‍ത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിലൂടെ നടപ്പിലാക്കി വരുന്നത്.

Related Articles

Back to top button