IndiaLatest

തമിഴ്‌നാട്ടിലും പുതുച്ചേരിയിലും വോട്ടെടുപ്പ് ഒരുമിച്ച്

“Manju”

കാരയ്ക്കൽ : തമിഴ്‌നാട്ടിലും, പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നു. അടുത്ത മാസങ്ങളിൽ രണ്ടിടങ്ങളിലും ഒരേ സമയം വോട്ടെടുപ്പ് നടത്തും. വാർത്താ സമ്മേളനത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറയാണ് ഇക്കാര്യം അറിയിച്ചത്.

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ കേന്ദ്ര തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ സന്ദർശനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഒപ്പം നടത്താൻ തീരുമാനിച്ചത്.

2018 ലെ സുപ്രീം കോടതി നിർദ്ദേശ പ്രകാരം ടെറിറ്റോറിയൽ അസ്സംബ്ലിയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവർക്ക് വോട്ടവകാശം ഉണ്ടെന്ന് സുനിൽ അറോറ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും അദ്ദേഹം വായിച്ചു. സംസ്ഥാനത്തെയും കേന്ദ്രഭരണ പ്രദേശത്തെയും വിവിധ വകുപ്പുകളുമായി സന്ദർശന വേളയിൽ ചർച്ച നടത്തുമെന്നും അറോറ കൂട്ടിച്ചേർത്തു.

കൊറോണ മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചു കൊണ്ടാകും തെരഞ്ഞെടുപ്പ് നടത്തുക. പണമോ മറ്റ് വസ്തുക്കളോ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാനുള്ള ശ്രമം ഉണ്ടാകുന്നില്ലെന്ന് പൂർണ്ണമായി ഉറപ്പുവരുത്തും. പുതുച്ചേരിയിലെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം 952 ൽ നിന്നും 1,564 ആയി ഉയർത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button