IndiaLatestSports

ഈ ലോകകപ്പിലെ ഏറ്റവും വലിയ സിക്സുമായി ശ്രേയസ് അയ്യര്‍

“Manju”

മുംബൈ: ശ്രീലങ്കയെ ചാരമാക്കിയ മത്സരത്തില്‍ ഈ ലോകകപ്പിലെ തന്നെ ഏറ്റവും വലിയ സിക്സര്‍ പായിച്ച്‌ റെക്കോഡിട്ടിരിക്കുകയാണ് ഇന്ത്യയുടെ ശ്രേയസ് അയ്യര്‍. 106 മീറ്റര്‍ സിക്‌സാണ് ശ്രേയസ് പറത്തിയത്. കസുന്‍ രജിതയെറിഞ്ഞ 36ാം ഓവറിലെ നാലാം പന്തിലാണ് ശ്രേയസ് അയ്യര്‍ പടുകൂറ്റന്‍ സിക്‌സര്‍ പറത്തിയത്ന്യൂസീലന്‍ഡിനെതിരെ 104 മീറ്റര്‍ സിക്‌സര്‍ പറത്തിയ ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്റെ റെക്കോഡാണ് ശ്രേയസ് തിരുത്തിയത്ഈ പട്ടികയില്‍ മൂന്നാം സ്ഥാനത്തും ശ്രേയസാണ്. 101 മീറ്ററാണ് ശ്രേയസ് പറത്തിയത്.99 മീറ്റര്‍ സിക്‌സുമായി പാകിസ്ഥാന്റെ ഫഖര്‍ സമാന്‍ നാലാം സ്ഥാനത്തും 98 മീറ്റര്‍ സിക്‌സുമായി ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ അഞ്ചാം സ്ഥാനത്തുമാണുള്ളത്എന്നാല്‍ ടൂര്‍ണമെന്റ് മുന്നോട്ട് പോകുമ്ബോള്‍ ഈ റെക്കോഡ് മാറിമറിയുമെന്നുറപ്പ്. ഗ്ലെന്‍ മാക്‌സ്‌വെല്‍, സൂര്യകുമാര്‍ യാദവ്, ഹെന്റിച്ച്‌ ക്ലാസന്‍, ഡേവിഡ് വാര്‍ണര്‍ എന്നിങ്ങനെ വമ്പനടിക്കാരായി ഉണ്ടായിട്ടും ശ്രേയസ് ഈ പട്ടികയില്‍ മുന്നിട്ട് നില്‍ക്കുന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തുന്നത്.

Related Articles

Back to top button