IndiaInternationalLatest

2000 മെട്രിക് ടൺ അരി സിറിയയ്ക്ക് നൽകി ഇന്ത്യ

“Manju”

ന്യൂഡൽഹി : മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സിറിയയ്ക്ക് 2000 മെട്രിക് ടൺ അരി സഹായമായി നൽകി ഇന്ത്യ. അടിയന്തര സഹായത്തിനായുള്ള സിറിയൻ സർക്കാരിന്റെ അപേക്ഷ പരിഗണിച്ചാണ് ഇന്ത്യ അരി നൽകിയിരിക്കുന്നത്. 1000 മെട്രിക് ടൺ അരിയുടെ ആദ്യ ചരക്ക് സിറിയയ്ക്ക് കൈമാറിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇത് സംബന്ധിച്ച് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

ഏറെ കാലമായി ഇന്ത്യയും സിറിയയും വളരെയനല്ല ബന്ധമാണ് പുലർത്തുന്നത്. 1000 മെട്രിക് ടണ്ണിന്റെ ആദ്യ ചരക്ക് സിറിയ്ക്ക് കൈമാറിയിരിക്കുകയാണ്.  ഇന്ത്യൻ അംബാസഡർ ഹിഫ്‌സുർ റഹ്മാനാണ് സിറിയയിലെ പ്രദേശിക ഭരണകൂട മന്ത്രിയും ദുരിതാശ്വാസ സമിതി മേധാവിയുമായ ഹുസൈൻ മഖ്‌ലബഫിന് അരി കൈമാറിയത്. അടുത്ത് ചരക്ക് ഫെബ്രുവരി 18 ഓടെ സിറിയയിലെത്തുമെന്നും പ്രസ്താവനയിൽ പറയുന്നു.

2011 ലാണ് സിറിയയിൽ ആഭ്യന്തര യുദ്ധം ആരംഭിച്ചത്. യുദ്ധം രാജ്യത്തെ ജനങ്ങളെ ദുരുതത്തിലാക്കുകയായിരുന്നു. തുടർന്ന് നിരവധി സഹായങ്ങളാണ് ഇന്ത്യയിൽ നിന്നും സിറിയയ്ക്ക് ലഭിച്ചത്. 2020 ജൂലായിൽ കൊറോണ പ്രതിരോധത്തിനായി 10 മെട്രിക് ടൺ മരുന്നുകളാണ് ഇന്ത്യ സഹായാടിസ്ഥാനത്തിൽ സിറിയയ്ക്ക് നൽകിയത്. ജയ്പൂർ കേന്ദ്രീകരിച്ചുള്ള സംഘടനയായ ഭഗ്‌വാൻ മഹാവീർ വിക്ലാംഗ് സഹായത സമിതിയും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി സംഘടിപ്പിച്ച ഫിറ്റ്‌നസ് ക്യാമ്പിൽ 500 കൃത്രിമ കാലുകളാണ് സിറിയൻ വംശജർക്ക് നൽകയത്. ഇന്ത്യൻ സർവ്വകലാശാലകളിൽ ബിരുദം, ബിരുദാനന്തര ബിരുദ പഠനങ്ങൾ നടത്താനും സിറിയൻ വംശജർക്ക് രാജ്യം സ്‌കോളർഷിപ്പ് നൽകിയിരുന്നു

Related Articles

Back to top button