KeralaLatest

സൗ​രോ​ര്‍​ജ​ ജീപ്പുമായി അനൂപ്

“Manju”

ശ്രീജ.എസ്

മ​ണ്ണാ​ര്‍​ക്കാ​ട്: സൗ​രോ​ര്‍​ജ​ത്തി​ല്‍ ഓ​ടു​ന്ന ജീ​പ്പ് നി​ര്‍​മി​ച്ച യു​വാ​വ് ശ്ര​ദ്ധേ​യ​നാ​യി. പു​ക​യും ശ​ബ്ദ​വു​മി​ല്ലാ​ത്ത​തും ഇ​ന്ധ​ന ചെ​ല​വു കു​റ​ഞ്ഞ​തും നാ​ലു​ച​ക്രം ഉ​ള്ള​തു​മാ​ണ് വാ​ഹ​നം. ര​ണ്ടു പേ​ര്‍​ക്ക് യാ​ത്ര​ചെ​യ്യാ​മെ​ന്ന​തി​നു പു​റ​മേ ഗ​താ​ഗ​ത​ക്കു​രു​ക്കും ബാ​ധി​ക്കി​ല്ല.സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കും ഈ​സി​യാ​യി ഓ​ടി​ക്കാ​മെ​ന്ന​താ​ണ് ജീ​പ്പി​ന്‍റെ പ്ര​ത്യേ​ക​ത.

ര​ണ്ട​ടി ഉ​യ​ര​വും മൂ​ന്ന​ടി വീ​തി​യു​മു​ള്ള വാ​ഹ​ന​ത്തി​ന് ഏ​തു ചെ​റി​യ വ​ഴി​യി​ലൂ​ടെ​യും പോ​കാം. ചാ​വി തി​രി​ച്ചാ​ല്‍ സ്റ്റാ​ര്‍​ട്ട് ആ​കു​ന്ന ജീ​പ്പി​ന് ക്ല​ച്ചി​ല്ല.
നാ​ലു​മ​ണി​ക്കൂ​ര്‍ സോ​ളാ​റി​ല്‍ ചാ​ര്‍​ജ് ചെ​യ്താ​ല്‍ 40 കി​ലോ​മീ​റ്റ​ര്‍ വേ​ഗ​ത്തി​ല്‍ ഒ​രു മ​ണി​ക്കൂ​ര്‍ വ​രെ ജീ​പ്പി​ല്‍ യാ​ത്ര​പോ​കാം.

ജീ​പ്പി​നോ​ടു​ള്ള അ​മി​ത ഭ്ര​മ​മാ​ണ് വ​യ​റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ അ​നൂ​പി​നെ സൗ​രോ​ര്‍​ജ​ത്തി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ജീ​പ്പ് നി​ര്‍​മി​ക്കു​ന്ന​തി​നു പ്രേ​ര​ണ​യാ​യ​ത്. പ​മു​പ്പ​തി​നാ​യി​രം രൂ​പ​യാ​ണ് നി​ര്‍​മാ​ണ ചെ​ല​വ്. ജീ​പ്പ് നി​ര​ത്തി​ലി​റ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി​ക​ള്‍​ക്ക് അ​ധി​കൃ​ത​രെ സ​മീ​പി​ക്കാ​നൊ​രു​ങ്ങു​ക​യാ​ണ് അ​നൂ​പ്.

Related Articles

Back to top button