KeralaLatest

സുഷമ സ്വരാജിന്റെ ജന്മദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി വി മുരളീധരന്‍

“Manju”

തിരുവനന്തപുരം : അന്തരിച്ച മുന്‍ മന്ത്രി സുഷമാ സ്വരാജിന്റെ ജന്മദിനത്തില്‍ വികാര നിര്‍ഭരമായ കുറിപ്പുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍. ഒന്നാം നരേന്ദ്ര മോദി സര്‍ക്കാരില്‍ ഏറ്റവും ജനപ്രീതിയുള്ള മന്ത്രിയായിരുന്നു സുഷമ സ്വരാജ്. സോഷ്യല്‍ മീഡിയയെ ഏറ്റവും സുതാര്യമായി കൈകാര്യം ചെയ്തും സഹായം തേടിയവരെയെല്ലാം ചേര്‍ത്ത് നിര്‍ത്തിയും അവര്‍ ജനങ്ങള്‍ക്കൊപ്പം നിന്നിരുന്നു.

‘ രാജ്യം കണ്ട ഏറ്റവും മികച്ച വനിതാ നേതാക്കളില്‍ ഒരാളും മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്ന അന്തരിച്ച സുഷമാ സ്വരാജ് ജിയുടെ ജന്മദിനമാണിന്ന്. ചെറുപ്പത്തില്‍ തന്നെ പൊതുപ്രവര്‍ത്തന രംഗത്ത് എത്തിയ സുഷമാജി ബിജെപിയുടെ സമുന്നത നേതാവായി ഉയര്‍ന്നു വരികയും മികച്ച ഭരണ കര്‍ത്താവായി രാജ്യത്തിനകത്തും പുറത്തും ശ്രദ്ധേയയായി മാറുകയും ചെയ്തു.

നിരവധി പദവികള്‍ അലങ്കരിച്ചപ്പോഴും ലാളിത്യത്തിനൊപ്പം, സൗമ്യ മുഖവുമായി എന്നും വേറിട്ടു നിന്നു സുഷമാജി. അവസാന നിമിഷം വരെ രാജ്യത്തിനും ജനങ്ങള്‍ക്കുമായി ജീവിച്ച സുഷമാ സ്വരാജ് പൊതുപ്രവര്‍ത്തകര്‍ക്കെല്ലാം മാതൃകയാണ്. ജീവിതം ഭാരതത്തിനായി സമര്‍പ്പിച്ച്‌ പൊതുപ്രവര്‍ത്തന രംഗത്തും, നയതന്ത്ര രംഗത്തും ഒരു പോലെ തിളങ്ങിയ സുഷമാ സ്വരാജ് ജിയുടെ ജന്മദിനത്തില്‍ അവരുടെ ഓര്‍മ്മകള്‍ പ്രചോദനമായി ഉണ്ടാകും.’

Related Articles

Back to top button