IndiaLatest

കൊവിഡ് വകഭേദങ്ങളുടെ വ്യാപനം വര്‍ധിക്കുന്നു

“Manju”

ഡല്‍ഹി: രാജ്യത്ത് കൊവിഡ് വൈറസ് വകഭേദങ്ങളുടെ വ്യാപനം കൂടുന്നതായി ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഡെല്‍റ്റയെക്കാള്‍ അപകടകാരിയായ ലാംബ്ഡ വകഭേദത്തിനെതിരെ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതിനിടെ എംബിബിഎസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥികള്‍ക്ക് ആയുഷ് ചികിത്സാ രീതിയിലുള്ള പരിശീലനം നിര്‍ബന്ധമാക്കി മെഡിക്കല്‍ കമ്മീഷന്‍ മാര്‍ഗ്ഗരേഖയും പുറത്തിറക്കിയിട്ടുണ്ട്.

ഡെല്‍റ്റ, ഡെല്‍റ്റ പ്ലസ്, കാപ്പ, ആല്‍ഫ തുടങ്ങിയ കൊവിഡിന്‍റെ വകഭേദങ്ങള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് ആരോഗ്യ മന്ത്രാലയം ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. രാജ്യത്തെ 174 ജില്ലകളില്‍ കൊവിഡിന്‍റെ പുതിയ വകഭേദങ്ങളുടെ സാന്നിധ്യം കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം പറയുന്നു.

Related Articles

Back to top button