KeralaLatest

ബൈക്ക് മരത്തിലിടിച്ചു: കായികതാരമായ പൊലീസുകാരന് ദാരുണാന്ത്യം

“Manju”

പുനലൂര്‍: സുഹൃത്തുമൊത്ത് സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് മരത്തിലിടിച്ച്‌ അത്‌ലറ്റിക്സ് താരമായ പൊലീസുകാരന് ദാരുണാന്ത്യം. സുഹൃത്ത് പുനലൂര്‍ സ്വദേശി അലൻ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ബുധനാഴ്ച രാത്രി 11.15 ഓടെ കൊല്ലംതിരുമംഗലം ദേശീയപാതയില്‍ വാളക്കോട് മുസ്ലീം പള്ളിക്ക് സമീപത്തായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ ഇരുവരെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഓംകാര്‍നാഥിന്റെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പൊലീസ് ബഹുമതികളോടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. ഓംകാര്‍ നാഥിന് സ്പോര്‍ട്ട്സ് ക്വാട്ടയിലാണ് ജോലി ലഭിച്ചത്. കഴിഞ്ഞ വര്‍ഷമാണ് സര്‍വീസില്‍ പ്രവേശിച്ചത്. എം.ജി യൂണിവേഴ്സിറ്റി സ്പ്രിന്റ് ചാമ്ബ്യനായിരുന്നു. കോതമംഗലം സെന്റ് ജോര്‍ജ് സ്കൂള്‍, കോതമംഗലം എം.എ കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. സഹോദരി: പൂജ (ജര്‍മ്മനി).

Related Articles

Back to top button